Friday, May 17, 2024
HomeIndiaഅശോക്‌ ​ഗെ‍ഹ്‍ലോട്ടിന്റെ വിവാദ പരാമര്‍ശം; വിമര്‍ശനവുമായി ഡല്‍ഹി വനിതാ കമ്മീഷന്‍

അശോക്‌ ​ഗെ‍ഹ്‍ലോട്ടിന്റെ വിവാദ പരാമര്‍ശം; വിമര്‍ശനവുമായി ഡല്‍ഹി വനിതാ കമ്മീഷന്‍

ന്യൂഡെല്‍ഹി: ബലാത്സംഗ കേസുകളിലെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ​ഗെഹ്‍ലോട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ഡല്‍ഹി വനിതാ കമ്മീഷന്‍ രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അപലപിച്ചു കൊണ്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍ ആണ് രം​ഗത്തെത്തിയത്. രാഷ്ട്രീയക്കാരുടെ ഇത്തരം പ്രസ്താവനകള്‍ ഇരകളുടെ മനോവീര്യം തകര്‍ക്കുന്നതായും സ്വാതി മലിവാള്‍ പറഞ്ഞു.

”അതി ക്രൂരമായ ബലാത്സംഗങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. വളരെ കഷ്ടപ്പെട്ടാണ് നിയമങ്ങള്‍ ഉണ്ടാക്കുന്നത്. രാഷ്ട്രീയക്കാരുടെ ഇത്തരം പ്രസ്താവനകള്‍ ഓരോ ഇരയുടെയും മനോവീര്യം തകര്‍ക്കുന്നു. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയാണ് നേതാക്കള്‍ ചെയ്യേണ്ടത്. അല്ലാതെ, ഇത്തരം അനാവശ്യ പ്രസ്താവനകള്‍ നടത്തുകയല്ല”, ​ഗെഹ്‍ലോട്ടിന്റെ വിവാദ പ്രസ്താവനയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ മുഖ്യമന്ത്രി അശോക് ​ഗെഹ്‍ലോട്ടിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ബലാല്‍സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതോടെ രാജ്യത്ത് ബലാല്‍സംഗത്തിനു ശേഷമുള്ള കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നിര്‍ഭയ കേസിനെക്കുറിച്ചും അ​ദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി അശോക് ​ഗെ‍ഹ്‍ലോട്ട് രംഗത്തെത്തി. നിര്‍ഭയ കേസ് ചൂണ്ടിക്കാട്ടിയത് നല്ല ഉദ്ദേശ്യത്തോടെ ആയിരുന്നു എന്നാണ് വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular