Friday, May 17, 2024
HomeIndiaമെഡിക്കല്‍, എഞ്ചിനീയറിംഗ്, ബിരുദം എന്നിവയുടെ പ്രവേശനം ഇനിമുതല്‍ ഒറ്റപൊതുപരീക്ഷയിലൂടെ നടത്താന്‍ തീരുമാനം

മെഡിക്കല്‍, എഞ്ചിനീയറിംഗ്, ബിരുദം എന്നിവയുടെ പ്രവേശനം ഇനിമുതല്‍ ഒറ്റപൊതുപരീക്ഷയിലൂടെ നടത്താന്‍ തീരുമാനം

ഡല്‍ഹി: മെഡിക്കല്‍, എഞ്ചിനീയറിംഗ്, ബിരുദം എന്നിവയുടെ പ്രവേശനം ഇനിമുതല്‍ ഒറ്റപൊതുപരീക്ഷയിലൂടെ നടത്തുമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യു ജി സി).

മെഡ‌ിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയായ ജെ ഇ ഇ, ആര്‍ട്‌സ് സയന്‍സ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇക്കൊല്ലം ആരംഭിച്ച സി യു ഇ ടി- യു ജി യുമായി ചേര്‍ക്കാനാണ് യു ജി സിയുടെ തീരുമാനം.

പുതിയ നടപടിയിലൂടെ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ നാലുവിഷയങ്ങളില്‍ ഒറ്റപ്പരീക്ഷയിലൂടെ യോഗ്യതനേടാനാവുമെന്ന് യു ജി സി അദ്ധ്യക്ഷന്‍ എം ജഗദീഷ് കുമാ‌ര്‍ പറഞ്ഞു. സി യു ഇ ടിയിലെ 61 വിഷയങ്ങളില്‍പ്പെട്ടവയാണ് ജെ ഇ ഇ പരീക്ഷയിലെ ഐച്ഛിക വിഷയങ്ങളായ ഗണിതം, ഭൗതികശാസ്ത്രം, രസതതന്ത്രം എന്നിവയും നീറ്റ് പരീക്ഷയിലെ ജീവശാസ്ത്രവും. ഇക്കാരണത്താലാണ് നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ക്കുപകരം സി യു ഇ ടി മതിയെന്ന് യു ജി സി തീരുമാനിച്ചത്. ഗണിതം,ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്ക് എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കാന്‍ സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular