Friday, May 17, 2024
HomeCinemaകുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ ഉടന്‍ തിയേറ്ററുകളിലേക്ക്

കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ ഉടന്‍ തിയേറ്ററുകളിലേക്ക്

കോട്ടയം: ഇന്ദ്രജിത് സുകുമാരന്‍, നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി.

ദേവന്‍ സംവിധാനം ചെയ്യുന്ന “കുഞ്ഞമ്മിണീസ്ഹോസ്പിറ്റല്‍” എന്ന സിനിമയുടെചിത്രീകരണം ചാലക്കുടിക്ക് അടുത്ത് ഇരിഞ്ഞാലക്കുടയില്‍ സമാപിച്ചു. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. ജൂണ്‍ 27ന് പൂജയോടെ ഷൂട്ടിങ്ങ് ആരംഭിച്ച ചിത്രം രണ്ട് ഷെഡ്യൂളുകളായി 40 ദിവസത്തിനകം പൂര്‍ത്തിയാക്കി.

ഫാന്‍റസിയും ഹ്യൂമറും ചേര്‍ന്ന രസകരമായ ഒരു കഥയാണ് ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

“പ്രിയന്‍ ഓട്ടത്തിലാണ്” എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശെഷം “വൌ സിനിമാസി”ന്‍റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അജയ് ഡേവിഡ് കാച്ചാപ്പിള്ളിയാണ്.

പ്രിയന്‍ ഓട്ടത്തിലാണ്, ചതുര്‍മുഖം എന്നീ ചിത്രങ്ങളുടെ രചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ തന്നെയാണ് ഈ സിനിമയുടേയും കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഇവര്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം എന്നീ സിനിമകളുടെ രചനയിലും ഇവര്‍ ഭാഗമായിരുന്നു. ഈ ചിത്രത്തില്‍ വളരെ പ്രധാന്യമുള്ള ഒരു വേഷം അവതരിപ്പിച്ച പ്രകാശ് രാജ് രണ്ട് ഘട്ടങ്ങളിലായി തന്‍റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിരുന്നു.

ഹരിശ്രീ അശോകന്‍, പ്രശാന്ത് അലക്സാണ്ടര്‍, ശാരി, ശരത് ദാസ്, ബിനുപപ്പു, മല്ലിക സുകുമാരന്‍, ഗംഗാമീര, അല്‍ത്താഫ് മനാഫ്, ജെയിംസ് ഏലിയാ, അഭിറാം, സുധീര്‍ പറവൂര്‍, ഉണ്ണിരാജ, സ്ഫടികം ജോര്‍ജ്, ജിലു ജോസഫ്, സജീദ് പട്ടാളം, അനില്‍ കുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.ഒരു പ്രധാന കഥാപാത്രമായി ആഷ് വി പ്രജിത് എന്ന ബാലതാരത്തെ ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നു.

ബി. കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്തോഷ് വര്‍മ്മ എന്നിവര്‍ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular