Friday, May 17, 2024
HomeKeralaപേരാമ്ബ്രയില്‍ നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സീല്‍ എടുത്തെങ്കിലും മരിച്ചു

പേരാമ്ബ്രയില്‍ നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സീല്‍ എടുത്തെങ്കിലും മരിച്ചു

കോഴിക്കോട്: പേരാമ്ബ്രയില്‍ നായയുടെ കടിയേറ്റ വീട്ടമ്മ പേ വിഷബാധയ്‌ക്കെതിരായ വാക്‌സീല്‍ എടുത്തെങ്കിലും മരിച്ചു.

കൂത്താളി പുതിയേടത്ത് ചന്ദ്രിക(53)യാണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് വീടിനടുത്തുള്ള വയലില്‍വച്ച്‌ ചന്ദ്രികയെ നായ കടിച്ചത്. ചന്ദ്രികയ്ക്കു പുറമേ എട്ടോളം പേര്‍ക്ക് അന്ന് നായയുടെ കടിയേറ്റിരുന്നു.

മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. വാക്‌സീനെടുത്തെങ്കിലും മരണം സംഭവിക്കുന്നത് കേരളത്തില്‍ ഇത് രണ്ടാം തവണയാണ്. അതേസമയം മരണകാരണം സ്ഥിരീകരിക്കാന്‍ പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular