Friday, May 17, 2024
HomeKeralaഭര്‍ത്താവുമായി പിണങ്ങി, ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന യുവതിയെ രക്ഷപ്പെടുത്തി പോലീസ്

ഭര്‍ത്താവുമായി പിണങ്ങി, ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന യുവതിയെ രക്ഷപ്പെടുത്തി പോലീസ്

തിരുവനന്തപുരം: ജീവനൊടുക്കാനായി റെയില്‍വേ ട്രാക്കിലൂടെ നടന്ന യുവതിയെ രക്ഷപ്പെടുത്തി പോലീസ്. ഞായറാഴ്ച വൈകീട്ട് മൂന്നോടെ പേട്ട റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് മണ്ണന്തല സ്വദേശിയായ 27-കാരിയെ വഞ്ചിയൂര്‍ പോലീസ് രക്ഷിച്ചത്.ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി പേട്ട റെയില്‍വേ സ്റ്റേഷനിലെത്തിയശേഷം റെയില്‍വേ ട്രാക്കിലിറങ്ങി തമ്ബാനൂര്‍ ഭാഗത്തേക്ക് നടക്കുകയായിരുന്നു.
ഇതുകണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ വഞ്ചിയൂര്‍ പോലീസ് സ്ഥലത്തെത്തി. പിന്നാലെ പോലീസ് വരുന്നതു കണ്ട യുവതി വേഗത്തില്‍ മുന്നോട്ട്‌ ഓടി. ഈ സമയം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും തീവണ്ടി വരുന്നുണ്ടായിരുന്നു. യുവതിയെ പിടിച്ചുമാറ്റാനായി പിറകെ ഓടിയ പോലീസ് കൈയുയര്‍ത്തി തീവണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ലോക്കോ പൈലറ്റ് ബ്രേക്കിട്ടതോടെ തീവണ്ടി യുവതിക്ക് അടുത്തെത്തിയപ്പോഴേക്കും നിന്നു. . തുടര്‍ന്ന് പോലീസുകാര്‍ യുവതിയെ പോലീസ് സ്റ്റേഷനിലെത്തിച്ച്‌ ഭര്‍ത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി വിട്ടയച്ചു.എസ്.ഐ. രാധാകൃഷ്ണന്‍, സി.പി.ഒ.മാരായ സുബിന്‍ പ്രസാദ്, ബിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular