Friday, May 17, 2024
HomeKeralaകൊച്ചിയില്‍ ലഹരിമരുന്നുമായി പിടിയിലായ മുരളീധരന്‍ മയക്കുമരുന്ന് കടത്തിയത് 5 തവണ; പ്രതിഫലം 2 ലക്ഷം

കൊച്ചിയില്‍ ലഹരിമരുന്നുമായി പിടിയിലായ മുരളീധരന്‍ മയക്കുമരുന്ന് കടത്തിയത് 5 തവണ; പ്രതിഫലം 2 ലക്ഷം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 കിലോ മെഥാക്വിനോളുമായി പിടിയിലായ മലയാളി യാത്രക്കാരന്‍ മയക്കുമരുന്ന് കടത്തിയത് 5 തവണ.

സിംബാബ് വേയില്‍നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായര്‍ (55) ആണ് മയക്കുമരുന്നുമായി പിടിയിലായത്.

ഇയാളില്‍നിന്ന് മയക്കുമരുന്ന് ഏറ്റുവാങ്ങാനായി ഡല്‍ഹിയില്‍ കാത്തുനിന്ന നൈജീരിയന്‍ യുവതിയും ഡല്‍ഹിയില്‍ കസ്റ്റംസിന്റെ പിടിയിലായി. ഇവരില്‍നിന്ന് 2.20 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി നൈജീരിയന്‍ യുവതിയെ കൊച്ചിയില്‍ കൊണ്ടുവരും.

ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങി, എയര്‍ ഏഷ്യ വിമാനത്തില്‍ ഡല്‍ഹിക്ക് പോകാന്‍ ശ്രമിക്കുമ്ബോഴാണ് സിയാല്‍ സുരക്ഷാ വിഭാഗം മുരളീധരന്‍ നായരെ പിടികൂടിയത്.

ബാഗേജിന്റെ അടിഭാഗത്ത് പ്രത്യേകം അറയുണ്ടാക്കിയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular