Friday, May 17, 2024
HomeKeralaമദ്യപിച്ച്‌ മരണപ്പാച്ചില്‍; തൃശൂരില്‍ ഏഴ് ഡ്രൈവര്‍മാരും അഞ്ച് കണ്ടക്ടര്‍മാരും പിടിയില്‍

മദ്യപിച്ച്‌ മരണപ്പാച്ചില്‍; തൃശൂരില്‍ ഏഴ് ഡ്രൈവര്‍മാരും അഞ്ച് കണ്ടക്ടര്‍മാരും പിടിയില്‍

തൃശൂര്‍ | തൃശൂര്‍ നഗരത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച്‌ ബസോടിച്ച ഏഴ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍.മദ്യപിച്ച്‌ ജോലി ചെയ്ത അഞ്ച് കണ്ടക്ടര്‍മാരും പിടിയിലായിട്ടുണ്ട്.

എല്ലാവരേയും പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.

തൃശൂര്‍ ഈസ്റ്റ് പോലീസാണ് ശക്തന്‍, വടക്കേ സ്റ്റാന്‍ഡുകളില്‍ പരിശോധന നടത്തിയത്. രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു. മദ്യപിച്ച്‌ വാഹനമോടിച്ച ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular