Saturday, May 4, 2024
HomeAsia"ഇത് മനുഷ്യരാശിയുടെ വിജയം."; സ്വവര്‍ഗ്ഗരതി നിരോധന നിയമം പിന്‍വലിക്കാനൊരുങ്ങി സിംഗപ്പൂര്‍

“ഇത് മനുഷ്യരാശിയുടെ വിജയം.”; സ്വവര്‍ഗ്ഗരതി നിരോധന നിയമം പിന്‍വലിക്കാനൊരുങ്ങി സിംഗപ്പൂര്‍

സിംഗപ്പൂര്‍: പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗ്ഗരതി നിരോധന നിയമം പിന്‍വലിക്കാനൊരുങ്ങി സിംഗപ്പൂര്‍. 377 എ നിയമം പിന്‍വലിക്കുന്നതായി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗ് ദേശീയ ടിവിയിലൂടെ പ്രഖ്യാപിച്ചു.എല്‍ജിബിടിക്യു കമ്മ്യൂണിറ്റികളുടെ വര്‍ഷങ്ങള്‍ നീണ്ട സംവാദങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് തീരുമാനം.

ഇത് മനുഷ്യരാശിയുടെ വിജയമാണെന്ന് എല്‍ജിബിടിക്യു കമ്മ്യൂണിറ്റി പ്രതികരിച്ചു.

‘സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കാന്‍ തീരുമാനിച്ചു.ഇത് ശരിയായ കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സിംഗപ്പൂര്‍ ജനത തീരുമാനം അംഗീകരിക്കും. എല്ലായിടത്തും സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഇപ്പോള്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്’.. ലീ സിയാന്‍ ലൂംഗ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular