Friday, May 17, 2024
HomeKeralaകുട്ടികള്‍ക്കൊപ്പം ആടിയും പാടിയും സബ് കലക്ടര്‍

കുട്ടികള്‍ക്കൊപ്പം ആടിയും പാടിയും സബ് കലക്ടര്‍

ലശ്ശേരി: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം ആടിയും പാടിയും സബ് കലക്ടര്‍ അനുകുമാരി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്‌ തെറപ്പികള്‍ സൗജന്യമായി നല്‍കിവരുന്ന ഹോപ് ഏര്‍ളീ ഇന്റര്‍വെന്‍ഷന്‍ സെന്ററിലാണ് തിങ്കളാഴ്ച സബ് കലക്ടര്‍ എത്തിയത്.

ഒരു മണിക്കൂറോളം കുട്ടികളോടൊപ്പം ചെലവഴിച്ച കലക്ടര്‍ അവിടെ ചികിത്സക്ക് വരുന്ന കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിക്കുകയും ചികിത്സ പുരോഗതി വിലയിരുത്തുകയും ചെയ്തു.

ആഗസ്റ്റ്‌ 15ന് തലശ്ശേരി സ്‌റ്റേഡിയത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്ത ഹോപ്പിലെ കുട്ടികളെ അഭിനന്ദിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. സമൂഹത്തില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന‌ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്‌ വേണ്ടി ബൈറൂഹ ഫൗണ്ടേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കലക്ടര്‍ പ്രശംസിച്ചു. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular