Thursday, May 2, 2024
HomeIndiaബിഗ്‌ബോസ് താരം ഹൃദയാഘാതം മൂലം മരിച്ചു, അപ്രതീക്ഷിതമരണം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെ

ബിഗ്‌ബോസ് താരം ഹൃദയാഘാതം മൂലം മരിച്ചു, അപ്രതീക്ഷിതമരണം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെ

നാജി: ബിജെപി നേതാവും മുന്‍ ബിഗ്‌ബോസ് താരവും നടിയുമായ സൊനാലി ഫോഗട്ട് (41) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാത്രി ഗോവയില്‍വച്ചാണ് ഹൃദയാഘാതം ഉണ്ടായത്.

2019ലെ ഹരിയാന തിരഞ്ഞെടുപ്പില്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌ണോയിക്കെതിരെ അദംപൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി സോണാലി ഫോഗട്ട് മത്സരിച്ചിരുന്നു. ബിഷ്ണോയി കഴിഞ്ഞ മാസം എം എല്‍ എ സ്ഥാനം രാജിവയ്ച്ച്‌ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞയാഴ്ച ബിഷ്ണോയിയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് അദംപൂരിലെ ഉപതിരഞ്ഞെടുപ്പില്‍ സൊനാലി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നതിന് പിന്നാലെയാണ് മരണം.

ടിക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തയായ താരം 2006ല്‍ ടെലിവിഷന്‍ അവതാരകയായും അരങ്ങേറ്റം കുറിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പേയാണ് സൊനാലി ബിജെപിയില്‍ ചേര്‍ന്നത്. 2020ല്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയായിരുന്ന താരം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മരണത്തിന് മണിക്കൂറികള്‍ക്ക് മുന്‍പ് സൊനാലി സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധനേടുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular