Monday, May 20, 2024
HomeIndiaഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അമേരിക്ക ശമിക്കുന്നു- റഷ്യ: ശ്രമം ഒരിക്കലും വിജയിക്കില്ല: ഇന്ത്യ

ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അമേരിക്ക ശമിക്കുന്നു- റഷ്യ: ശ്രമം ഒരിക്കലും വിജയിക്കില്ല: ഇന്ത്യ

മോസ്‌കോ : ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യുഎസ് ശ്രമിക്കുന്നെന്നു റഷ്യ. ഇന്ത്യയില്‍ മതസ്വാതന്ത്ര്യ ലംഘനമുണ്ടായെന്ന തരത്തില്‍ യുഎസ് ഫെഡറല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശം.

ഇന്ത്യയെക്കുറിച്ച്‌ അറിയാതെയാണ് മതസ്വാതന്ത്ര്യത്തെ കുറിച്ച്‌ യുഎസ് അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മരിയ സഖറോവ അറിയിച്ചു.ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിനെയും ആഭ്യന്തര രാഷ്‌ട്രീയ സാഹചര്യത്തെയും അസന്തുലിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രസ്താവനയെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണ് യുഎസ് ചെയ്തതെന്നും റഷ്യ ആരോപിച്ചു.

യുഎസ് സ്‌റ്റേറ്റ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളുണ്ടായിരുന്നു. അതിനത്തുടര്‍ന്നാണ് റഷ്യയുടെ പ്രസ്താവന.

.മതസ്വാതന്ത്ര്യത്തിന്റെ ലംഘനങ്ങള്‍ ആരോപിച്ച്‌ ഇന്ത്യയെ വിമര്‍ശിച്ച യുഎസ്‌സിഐആര്‍എഫിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിനോട് അസാധാരണമായ വിധം അതിരൂക്ഷമായാണ് ഇന്ത്യ പ്രതികരിച്ചത്. രാഷ്‌ട്രീയ അജണ്ടയുള്ള പക്ഷപാതപരമായ സംഘടനയാണ് യുഎസ്‌സിഐആര്‍എഫ് എന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞിരുന്നു.’അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് കമ്മീഷന്‍ ഒരു രാഷ്‌ട്രീയ അജണ്ടയുള്ള പക്ഷപാതപരമായ സംഘടനയായാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരവും ജനാധിപത്യപരവുമായ ധാര്‍മ്മികത മനസ്സിലാക്കാന്‍ പോലും യുഎസ്‌സിഐആര്‍എഫ് ശ്രമിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല” അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാനുള്ള അവരുടെ ശ്രമം ഒരിക്കലും വിജയിക്കില്ല, ജയ്‌സ്വാള്‍ വ്യക്തമാക്കി.
അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ നേരത്തെ അമേരിക്ക. യുകെ തുടങ്ങിയ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ നിയമസംവിധാനത്തെക്കുറിച്ച്‌ മനസ്സിലാക്കി വേണം പ്രതികരണം എന്ന് വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു. ഇതിനിടെയാണ് അമേരിക്കയിലെ മതസ്വാതന്ത്യ കമ്മീഷന്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നു എന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അമേരിക്കന്‍ ഭരണകൂടം ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത് ഇന്ത്യയെക്കുറിച്ച്‌ അറിവില്ലാതെയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular