Friday, May 17, 2024
HomeKeralaAKG സെന്ററിന് പന്നി പടക്കം എറിഞ്ഞവരാണ് CPM ജില്ലാ കമ്മിറ്റി ഓഫീസും ആക്രമിച്ചത്; വിവി രാജേഷ്

AKG സെന്ററിന് പന്നി പടക്കം എറിഞ്ഞവരാണ് CPM ജില്ലാ കമ്മിറ്റി ഓഫീസും ആക്രമിച്ചത്; വിവി രാജേഷ്

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് ആർ എസ് എസ് പ്രവർത്തകരെന്ന ആരോപണം തള്ളി ബിജെപി. എ കെ ജി സെന്ററിന് നേരെ പന്നി പടക്കം എറിഞ്ഞവർ തന്നെയാണ് ജില്ലാ കമ്മിറ്റി ഓഫീസും ആക്രമിച്ചതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ആരോപിച്ചു.

നേതൃത്വത്തിന്റെ പിടിപ്പുകേട് മറച്ചുപിടിക്കാനാണ് സിപിഎം സ്വന്തം ഓഫീസ് ആക്രമിച്ചത്. ഇന്നലെ തിരുവനന്തപുരത്ത് എ ബി വി പി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സിപിഎം ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്.

ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായി. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയുണ്ടായിരുന്നു ജില്ലാ കമ്മിറ്റി ഓഫീസിന്. ബൈക്കിലെത്തിയ സംഘം റോഡില്‍ നിന്ന് കല്ലെറിയുകയായിരുന്നു. ഇതിന് ശേഷം ഉടന്‍ തന്നെ ഇവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. പോലീസ് പിന്നാലെ ഓടിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular