Friday, May 17, 2024
HomeUSA'ഭാരത് ജോഡോ' പദയാത്ര: ഒഐസിസി യുഎസ്എ യെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ ജെയിംസ് കൂടല്‍ പങ്കെടുക്കും

‘ഭാരത് ജോഡോ’ പദയാത്ര: ഒഐസിസി യുഎസ്എ യെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ ജെയിംസ് കൂടല്‍ പങ്കെടുക്കും

ഹൂസ്റ്റണ്‍ : കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ പദയാത്ര അടുത്ത മാസം ഏഴിന് ആരംഭിക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നീണ്ടു നില്‍ക്കുന്ന പദയാത്ര 2023 ജനുവരി 30 ന് സമാപിക്കും.ഒഐസിസി യുഎസ്എയെ പ്രതിനിധികരിച്ച് നാഷണല്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍ പങ്കെടുക്കും. കന്യാകുമാരിയില്‍ നിന്നും കേരളത്തിലേക്കുള്ള പദയാത്രയിലാണ് അണിചേരുക.

രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ആവേശത്തോടെയാണ് ഈ പദയാത്രയെ കാത്തിരിക്കുന്നത്. ‘ഭാരത് ജോഡോ യാത്ര’ എന്ന ഹാഷ്ടാഗും പദയാത്രയുടെ ലോഗോയും കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണു കടന്നുപോവുക. 3500 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 ന് സമാപിക്കും. 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും. ഗുജറാത്തില്‍ കടക്കുന്നില്ല. രാവിലെ 7 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 7 വരെയും ദിവസവും 25 കിലോമീറ്ററാണ് പദയാത്ര.

സെപ്റ്റംബര്‍ ഏഴിനു യാത്ര ആരംഭിക്കുന്നതിന് മുമ്പ് രാഹുല്‍ ഗാന്ധി തന്റെ പിതാവിന്റെ രക്തം വീണ ശ്രീപെരുംപുത്തൂരിലെത്തി അനുഗ്രഹം തേടും. ശ്രീപെരുംപുത്തൂരിലെ രാജീവ് സ്മൃതി മണ്ഡപത്തിലെ രാഹുലിന്റെ ആദ്യ സന്ദര്‍ശനമാണിത്. സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെ കളിയിക്കാവിളയിലെത്തും. കൊച്ചി, തൃശ്ശൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തിലെ റാലികള്‍ നടക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular