Friday, May 17, 2024
HomeIndiaമയക്കുമരുന്ന് നല്‍കി പശുവിനെ അറുത്തു കൊന്ന മൂന്നംഗ സംഘം പോലീസ് പിടിയില്‍

മയക്കുമരുന്ന് നല്‍കി പശുവിനെ അറുത്തു കൊന്ന മൂന്നംഗ സംഘം പോലീസ് പിടിയില്‍

ന്യൂഡല്‍ഹി: മയക്കുമരുന്ന് നല്‍കിയ ശേഷം പശുവിനെ അറുത്ത് കൊലപ്പെടുത്തിയ മൂന്ന് പേരെ ഡല്‍ഹി പോലീസ് പിടികൂടി.

ഇവര്‍ സംഘം ചേര്‍ന്ന് പശുക്കള്‍ക്ക് കുടിവെള്ളത്തില്‍ ലഹരി മരുന്നുകള്‍ കലക്കി നല്‍കിയ ശേഷം കശാപ്പ് ചെയ്യുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

അമന്‍ ഉര്‍ റഹ്മാന്‍, ഉസ്മാന്‍ , ഏറ്റി ആലം എന്നി മൂവര്‍ സംഘം പശുക്കളെ അനധികൃതമായി കടത്തി കൊണ്ട് പോവുകയും ആളൊഴിഞ്ഞ പ്രദേശത്തു വെച്ച്‌ കശാപ്പു ചെയ്യുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചില്‍ നടത്തിയത്. ഇവര്‍ നിരവധി അക്രമ സംഭവങ്ങളില്‍ പ്രതികളാണെന്നും മയക്കു മരുന്ന് മാഫിയകളുമായി അടുത്ത് ബന്ധം പുലര്‍ത്തുന്നവരാണെന്നും പോലീസ് പറഞ്ഞു.

ഡല്‍ഹി നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നവീന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പോലീസും പ്രതികളും തമ്മില്‍ പരസ്പരം വെടി ഉതിര്‍ക്കുന്ന സാഹചര്യം ഉണ്ടായി എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികളുടെ കസ്റ്റഡിയില്‍ നിന്നും 32 ബോര്‍ പിസ്റ്റള്‍ , 4 ലൈവ് കാട്രിഡ്ജുകള്‍ , സ്വിഫ്റ്റ് കാര്‍ , സ്കൂട്ടി , കുത്തിവയ്‌ക്കുന്ന സിറിഞ്ചുകള്‍ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular