Sunday, May 12, 2024
HomeIndiaകുതിരക്കച്ചവടം: ഝാര്‍ഖണ്ഡില്‍ ഭരണകക്ഷി എംഎല്‍എമാരെ ഹോട്ടലുകളിലേക്ക് മാറ്റി

കുതിരക്കച്ചവടം: ഝാര്‍ഖണ്ഡില്‍ ഭരണകക്ഷി എംഎല്‍എമാരെ ഹോട്ടലുകളിലേക്ക് മാറ്റി

റാഞ്ചി> ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ എംഎല്‍എ പദവിയില്‍നിന്ന് അയോഗ്യനാക്കിയേക്കും എന്ന അഭ്യൂഹം നിലനില്‍ക്കെ സോറന്റെ പാര്‍ടിയായ ജെഎംഎമിലേയും ഭരണകക്ഷിയായ കോണ്‍ഗ്രസിലേയും എംഎല്‍മാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലെ രഹസ്യകേന്ദ്രത്തിലേക്കാണ് എംഎല്‍എമാരെ മാറ്റുന്നത്. ഹേമന്ത് സോറന്റെ വസതിയില് യോഗം ചേര്ന്ന ശേഷമാണ് മൂന്നു ബസുകളിലായി എംഎല്‌എമാരെ മാറ്റുന്നത്.

ബാഗുകള് സഹിതമാണ് ചില എംഎല്‌എമാര് ഹേമന്ത് സോറന്റെ വസതിയിലെത്തിയതെന്ന് പറയുന്നു. അനധികൃത ഖനനകേസില് കുറ്റക്കാരനായ ഹേമന്ത് സോറനെ എംഎല്‌എ പദവിയില് നിന്ന് അയോഗ്യനാക്കണമെന്ന നിര്ദേശത്തില് ഗവര്ണര് ഇന്ന് തീരുമാനമെടുത്തേക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് രാജ്ഭവന് കൈമാറിയ ഉത്തരവ് ഗസറ്റില് വിജ്ഞാപനം ചെയ്യുന്നതോടെ സോറന് മുഖ്യമന്ത്രി പദവി ഒഴിഞ്ഞേക്കും.സോറനെ അയോഗ്യനാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് എംഎല്‍എമാരുടെ യോഗം ചേര്‍ന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular