Sunday, May 12, 2024
HomeIndiaട്രാക്ടര്‍ നദിയിലേക്ക് മറിഞ്ഞ് ഒരു മരണം; അഞ്ചുപേരെ കാണാതായി

ട്രാക്ടര്‍ നദിയിലേക്ക് മറിഞ്ഞ് ഒരു മരണം; അഞ്ചുപേരെ കാണാതായി

ഖ്നോ: ഉത്തര്‍പ്രദേശിലെ ഹാര്‍ഡോയില്‍ ട്രാക്ടര്‍ ഗാരാ നദിയിലേക്ക് മറിഞ്ഞ് ഒരുമരണം. ബെഗ്രജ്പൂര്‍ സ്വദേശികളായ കര്‍ഷകരാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍പ്പെട്ട 14പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അഞ്ചുപേരെക്കൂടി കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു. 24പേരുമാ‍യിപോയ ട്രാക്ടറിന്‍റെ ടയറുകള്‍പൊട്ടിയതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ 20ആളുകള്‍ ട്രാക്ടറിനോടപ്പം നദിയിലേക്ക് മറിയുകയായിരുന്നു. അവരില്‍ 14പേരെ രക്ഷപ്പെടുത്തി. ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കാണാതായ അഞ്ചുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.’ ഹര്‍ദോയ് ജില്ലാ മജിസ്ട്രേറ്റ് അവിനാശ് കുമാര്‍ പറഞ്ഞു.

അടുത്തുള്ള ചന്തയില്‍ ഉല്പന്ന്ങ്ങള്‍ വിറ്റ് മടങ്ങിവരുന്നതിനിടെയാണ് കര്‍ഷകര്‍ അപകടത്തില്‍പ്പെട്ടത്. പ്രദേശത്ത് എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular