Saturday, May 18, 2024
HomeIndiaഒമ്ബത് വര്‍ഷത്തെ നിയമപോരാട്ടം; ഒമ്ബത് സെക്കന്‍ഡില്‍ പൊടി പടലമാകും; നോയിഡയിലെ ഇരട്ട ടവര്‍ പൊളിക്കല്‍ ഇന്ന്...

ഒമ്ബത് വര്‍ഷത്തെ നിയമപോരാട്ടം; ഒമ്ബത് സെക്കന്‍ഡില്‍ പൊടി പടലമാകും; നോയിഡയിലെ ഇരട്ട ടവര്‍ പൊളിക്കല്‍ ഇന്ന് ഉച്ചയ്‌ക്ക്

നോയിഡ: ഒമ്ബത് വര്‍ഷത്തെ നിയമപോരാട്ടം അവസാനിക്കുന്നു. നോയിഡയിലെ ഇരട്ട ഫ്‌ളാറ്റുകളായ അപെക്‌സും സിയനയും ഇന്ന് ഉച്ചയ്‌ക്ക് പൊടി പടലമാകും.

സൂപ്പര്‍ ടെക് കമ്ബനി അനധികൃതമായി നിര്‍മ്മിച്ച ടവറുകളാണ് ഇവ.കെട്ടിട നിര്‍മ്മാണ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച ഇരട്ട ടവറുകളാണിത്്. അലഹബാദ് ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീംകോടതിയിലും നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് പൊളിക്കല്‍ അനുമതി ലഭിച്ചത്. എസിഫൈസ് എഞ്ചിനീയറിംഗ് കമ്ബനിയും ദക്ഷിണാഫ്രിക്കന്‍ ആസ്ഥനമായുള്ള ജെറ്റ് ഡെമോലിഷന്‍സും സംയുക്തമായാണ് നോയിഡയിലെ ഫ്‌ളാറ്റുകള്‍ തകര്‍ക്കുക.

ഏകദേശം ഒമ്ബത് നിമിഷം കൊണ്ട് നിലം പൊത്തുമെന്നാണ് കമ്ബനി അറിയിച്ചത്. ഇതിനായി 3,700 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ ടവറുകളില്‍ നിറച്ചിട്ടുണ്ട്. 100 മീറ്ററോളം ഉയരമുള്ള ടവറുകള്‍ പൊളിക്കുന്നതിനായി 10 അംഗസംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിക്കുന്നത് വഴി 35,000 ക്യൂബിക്ക്് മീറ്റര്‍ അവശിഷ്ടങ്ങള്‍ അവശേഷിക്കുമെന്നാണ് വിലയിരുത്തല്‍. ഇവ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ സംസ്‌കരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഇന്ത്യയില്‍ പൊളിച്ചു നീക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് അപെക്‌സും സിയനയും.40 നിലകളുള്ള ഇരട്ട ഗോപുരങ്ങള്‍ ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയ്‌ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. 7.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലായി 900-ത്തിലധികം ഫ്‌ളാറ്റുകളാണ് ഇരട്ട ടവറുകളില്‍ ഉണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular