Sunday, May 19, 2024
HomeKeralaറേഷന്‍ വിതരണത്തിനായി കേരളത്തിന് 51.56 കോടി രൂപ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

റേഷന്‍ വിതരണത്തിനായി കേരളത്തിന് 51.56 കോടി രൂപ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: റേഷന്‍ വിതരണത്തിനായി കേരളത്തിന് പണം അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയുടെ ഭാഗമായാണ് പണം അനുവദിച്ചത്.

51.56 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. എന്നാല്‍, കൊറോണക്കാലത്തെ കിറ്റ് വിതരണത്തിന്റെ കുടിശ്ശിക വീട്ടാന്‍ ഈ പണം ഉപയോഗിക്കാന്‍ കേരളത്തിന് അനുവാദമില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തുകയില്‍ നിന്നുമാണ് കേരളത്തിന് പണം വകയിരുത്തിയിരിക്കുന്നത്.

1200 കോടി രൂപയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചത്. കേന്ദ്രം നല്‍കിയ പണം കേരളത്തിന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ എത്തിക്കുന്നതിന് വിനിയോഗിക്കാം. ഇതിന് പുറമേ റേഷന്‍ കടകള്‍ക്കുള്ള മാര്‍ജിന്‍, റേഷന്‍ സംഭരണം എന്നിവയ്‌ക്ക് വേണ്ടിയും പണം ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

2020-21 വര്‍ഷത്തില്‍ കിറ്റ് വിതരണം ചെയ്ത വകയില്‍ 10 മാസത്തെ കമ്മീഷന്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുണ്ട്. ഇത് നല്‍കാന്‍ അനുവദിച്ച തുക ഉപയോഗിക്കരുതെന്ന് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നു. 13 മാസം കിറ്റ് വിതരണം ചെയ്തതില്‍ മൂന്ന് മാസത്തെ കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular