Friday, May 17, 2024
HomeIndiaഗാന്ധിനഗറിലെത്തി അമ്മയെ കണ്ട് മോദി; കൂടിക്കാഴ്ച അടല്‍ പാലത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍

ഗാന്ധിനഗറിലെത്തി അമ്മയെ കണ്ട് മോദി; കൂടിക്കാഴ്ച അടല്‍ പാലത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍

ന്യൂഡല്‍ഹി: ഗാന്ധിനഗറിലെ റായ്സാനയിലെ വീട്ടിലെത്തി അമ്മയെ ഹിരാബെന്‍ മോദിയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അടല്‍ പാലത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. വെള്ളിയാഴ്ച വൈകീട്ടോടെയാണ് മോദി അമ്മയെ കാണാനെത്തിയത് കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടുനിന്നു. അഹമ്മദാബാദിലെ ഖാദി ഉത്സവത്തില്‍ പ​ങ്കെടുത്തതിന് ശേഷമായിരുന്നു മോദി വീട്ടിലെത്തിയതെന്ന് സഹോദരന്‍ പങ്കജ് മോദി പറഞ്ഞു.

ഇതിന് മുമ്ബ് ജൂണ്‍ 18നാണ് മോദി അമ്മയുമായി കൂടിക്കാഴ്ച നടത്തിയത്. അമ്മയുടെ 100ാം പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയെ സംബന്ധിച്ച്‌ ബ്ലോഗിലും മോദി കുറിപ്പെഴുതിയിരുന്നു. ഗുജറാത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദി നിരവധി പരിപാടികളില്‍ പ​ങ്കെടുത്തിരുന്നു.

അടല്‍ ബ്രിഡ്ജിന്റെ ഉദ്ഘാടനത്തിന് പുറമേ അഹമ്മദാബാദില്‍ നടക്കുന്ന ഖാദി ഉത്സവത്തിലും മോദി പ​ങ്കെടുത്തിരുന്നു. അടല്‍ പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ഗുജറാത്തിലെ ജനങ്ങള്‍ നല്‍കിയ സ്നേഹത്തെക്കുറിച്ചും മോദി പരാമര്‍ശിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular