Friday, May 17, 2024
HomeIndiaആകാശ എയറില്‍നിന്ന് വിവരങ്ങള്‍ ചോര്‍ന്നു

ആകാശ എയറില്‍നിന്ന് വിവരങ്ങള്‍ ചോര്‍ന്നു

ന്യൂ​ഡ​ല്‍​ഹി: അ​ടു​ത്തി​ടെ സ​ര്‍​വി​സ് ആ​രം​ഭി​ച്ച ആ​കാ​ശ എ​യ​റി​ല്‍​നി​ന്ന് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നു.

ഗു​ണ​ഭോ​ക്താ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ അ​ട​ക്ക​മാ​ണ് അ​ജ്ഞാ​ത​ന്‍ ചോ​ര്‍​ത്തി​യ​ത്. വി​വ​ര​ങ്ങ​ള്‍ ചോ​രാ​നി​ട​യാ​യ​തി​ല്‍ എ​യ​ര്‍​ലൈ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളോ​ട് മാ​പ്പു​പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച്‌ നോ​ഡ​ല്‍ ഏ​ജ​ന്‍​സി​യാ​യ ഇ​ന്ത്യ​ന്‍ ക​മ്ബ്യൂ​ട്ട​ര്‍ എ​മ​ര്‍​ജ​ന്‍​സി റെ​സ്പോ​ണ്‍​സ് ടീ​മി​ന് പ​രാ​തി ന​ല്‍​കി​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഈ ​മാ​സം 25ന് ​ക​മ്ബ​നി​യു​ടെ ലോ​ഗി​നി​ലും സൈ​ന്‍​അ​പ് സ​ര്‍​വി​സി​ലും സാ​ങ്കേ​തി​ക ത​ക​രാ​ര്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​രു​ന്നു. അ​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ ര​ജി​സ്ട്രേ​ഷ​ന് ന​ല്‍​കു​ന്ന പേ​ര്, ഇ-​മെ​യി​ല്‍ ഐ.​ഡി, ഫോ​ണ്‍ ന​മ്ബ​ര്‍ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ അ​ജ്ഞാ​ത​നാ​യ മ​റ്റൊ​രാ​ള്‍ ക​ണ്ടി​രി​ക്കാ​മെ​ന്നും എ​യ​ര്‍​ലൈ​ന്‍ വൈ​ബ്സൈ​റ്റി​ല്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍, ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ യാ​ത്ര​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ത​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തി​യ​താ​യും ക​മ്ബ​നി അ​വ​കാ​ശ​പ്പെ​ട്ടു. പ്ര​ശ്നം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ ഇ​ത് പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും ക​മ്ബ​നി വ്യ​ക്ത​മാ​ക്കി. ഈ ​മാ​സം ഏ​ഴി​നാ​ണ് ആ​കാ​ശ എ​യ​ര്‍ വി​മാ​ന സ​ര്‍​വി​സ് ആ​രം​ഭി​ച്ച​ത്. ക​മ്ബ​നി​യു​ടെ പ്ര​ധാ​ന നി​ക്ഷേ​പ​ക​രി​ലൊ​രാ​ളാ​യ രാ​കേ​ഷ് ജു​ന്‍​ജു​ന്‍​വാ​ല ഈ​യി​ടെ മ​രി​ച്ചി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular