Friday, May 17, 2024
HomeUSA6.11 കോടി രൂപക്ക് ഡയാനയുടെ കാര്‍ ലേലത്തില്‍ വിറ്റു

6.11 കോടി രൂപക്ക് ഡയാനയുടെ കാര്‍ ലേലത്തില്‍ വിറ്റു

ണ്ടന്‍: കാറപകടത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടനിലെ ഡയാന രാജകുമാരി ’80കളില്‍ ഉപയോഗിച്ചിരുന്ന കാര്‍ 6.11 കോടി രൂപക്ക് (6.50 ലക്ഷം പൗണ്ട്) ലേലത്തില്‍ വിറ്റു.

ബ്രിട്ടനും ഡയാനയുടെ ലോകമെമ്ബാടുമുള്ള ആരാധകരും 25ാം മരണവാര്‍ഷികം ആചരിക്കാന്‍ ഒരുങ്ങുന്നതിനിടെ ശനിയാഴ്ചയായിരുന്നു ലേലം.

1997 ആഗസ്റ്റ് 31ന് പാരീസിലുണ്ടായ കാറപകടത്തിലാണ് ഡയാന മരിച്ചത്. കറുത്ത ‘ഫോര്‍ഡ് എസ്‌കോര്‍ട്ട് ആര്‍‌.എസ് ടര്‍ബോ സീരീസ് 1’ കാറാണ് ലേലത്തില്‍ വിറ്റത്. കടുത്ത മത്സരത്തിനൊടുവില്‍ പേര് വെളിപ്പെടുത്താത്ത ബ്രിട്ടീഷുകാരനാണ് കാര്‍ സ്വന്തമാക്കിയതെന്ന് ലേലസ്ഥാപനമായ സില്‍‌വര്‍ ‌സ്റ്റോണ്‍ ഓക്ഷന്‍സ് അറിയിച്ചു.

1985 മുതല്‍ 1988 വരെ ഡയാന എസ്കോര്‍ട്ട് ഓടിച്ചിരുന്നു. 25,000 മൈലില്‍ താഴെ ദൂരമാണ് കാര്‍ ഓടിയത്. കഴിഞ്ഞ വര്‍ഷം ഡയാന ഉപയോഗിച്ച മറ്റൊരു ഫോര്‍ഡ് എസ്‌കോര്‍ട്ട് 52,000 പൗണ്ടിന് (48.86 ലക്ഷം രൂപ) ലേലത്തില്‍ വിറ്റിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular