Friday, May 17, 2024
HomeIndiaഎം.എല്‍.എമാര്‍ തനിക്കൊപ്പം തന്നെയെന്ന് കെജ്രിവാള്‍; സഭയില്‍ ഇന്ന് വിശ്വാസം തേടും

എം.എല്‍.എമാര്‍ തനിക്കൊപ്പം തന്നെയെന്ന് കെജ്രിവാള്‍; സഭയില്‍ ഇന്ന് വിശ്വാസം തേടും

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ആപ്പ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നതിനിടെ നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ അരവിന്ദ് കെജ്രിവാള്‍.

എം.എല്‍.എമാര്‍ തനിക്കൊപ്പം തന്നെയാണെന്ന് തെളിയിക്കുന്നതിനാണ് കെജ്രിവാള്‍ ഇന്ന് വിശ്വാസവോട്ട് തേടുന്നത്. പാര്‍ട്ടി മാറുന്നതിന് ബി.ജെ.പി തന്റെ എം.എല്‍.എമാര്‍ക്ക് ഓരോരുത്തര്‍ക്കും 20 കോടി വീതമാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ​കെജ്രിവാള്‍ ആരോപിച്ചു.

കഴിഞ്ഞ ആഴ്ച കെജ്രിവാളിന്റെ വീട്ടില്‍ നടന്ന എം.എല്‍.എമാരുടെ യോഗത്തില്‍ 62 എം.എല്‍.എമാരില്‍ 53 പേരും നേരിട്ടെത്തുകയും മറ്റുള്ളവര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കുചേരുകയും ചെയ്തിരുന്നു. യോഗത്തിന് ശേഷം മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ പ്രാര്‍ഥന നടത്തി. 40 എം.എല്‍.എമാരെ ബി.ജെ.പി ആപ്പില്‍ നിന്ന് അടര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഒരാളെപ്പോലു​ം അവര്‍ക്ക് ​കൊണ്ടുപോകാന്‍ സാധിച്ചില്ലെന്നതില്‍ സന്തോഷവാനാണെന്ന് പ്രാര്‍ഥനക്ക് ശേഷം കെജ്രിവാള്‍ പറഞ്ഞിരുന്നു. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും പോലെ ഓപ്പറേഷന്‍ താമരയിലൂടെ ഡല്‍ഹി സര്‍ക്കാറിനെയും തള്ളിയിടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു.

എ.എ.പി വിടുകയാണെങ്കില്‍ എല്ലാ കേസുകളും ഒഴിവാക്കിത്തരാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തതായി ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular