Friday, May 17, 2024
HomeUSAവിഴിഞ്ഞം സമരം : സര്‍ക്കാരിനെതിരെ ലത്തീന്‍ അതിരൂപതയുടെ സര്‍ക്കുലര്‍

വിഴിഞ്ഞം സമരം : സര്‍ക്കാരിനെതിരെ ലത്തീന്‍ അതിരൂപതയുടെ സര്‍ക്കുലര്‍

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ സര്‍ക്കുലറുമായി ലത്തീന്‍ അതിരൂപത. സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും, പ്രതിഷേധകരെ വിഭജിക്കാനുമുള്ള ശ്രമങ്ങളില്‍ വീഴരുത്. കടല്‍ത്തീരത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലര്‍ ഇന്ന് പള്ളികളില്‍ വായിച്ചു.

വിഴിഞ്ഞത്തേത് നിലനില്‍പ്പിനുള്ള സമരമാണ്. സര്‍ക്കാര്‍ വിഴിഞ്ഞത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തില്ല. കടല്‍ത്തീരത്ത് ജീവിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശം ഭരണഘടനാപരമാണ്. സമരവുമായി മുന്നോട്ട് പോകണം വിഭജിക്കാനും പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങളില്‍ വീഴരുത്. പദ്ധതിക്കെതിരെ നിയമ പരിരക്ഷ തേടുമെന്നും സര്‍ക്കുലറില്‍ അതിരൂപത വ്യക്തമാക്കി.

അതേസമയം സമരസമിതി നേതാക്കളുമായി മന്ത്രിമാരായ ആന്റണി രാജുവും വി.അബ്ദുറഹിമാനും വീണ്ടും ചര്‍ച്ച നടത്തും. തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന കടല്‍ സമരവുമായി മുന്നോട്ട് പോകാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

സമരത്തിനെതിരെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റിവച്ചിരുന്നു. അക്കാര്യത്തിലെ കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷമാകും സമരത്തിന്റെ മൂന്നാംഘട്ടത്തിന്റെ രീതികളെക്കുറിച്ച് തീരുമാനം എടുക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular