Friday, May 17, 2024
HomeIndiaസിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി; ഹാത്രസ് കൂട്ടബലാത്സംഗ കൊലക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ യു.പി പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കാപ്പന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

ഈമാസം 24ന് കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ അഡ്വ. ഹാരിസ് ബീരാന്‍ കാപ്പന്റെ ഹരജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ജാമ്യാപേക്ഷ എത്താന്‍ വൈകിയതെന്തെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത് ഈ മാസം ആദ്യം മാത്രമാണെന്നും അതിനാലാണ് ജാമ്യാപേക്ഷ വൈകിയതെന്നും അഭിഭാഷകര്‍ മറുപടി നല്‍കി. രണ്ട് വര്‍ഷമായി കാപ്പന്‍ ജയിലിലാണെന്ന് അഭിഭാഷകര്‍ അറിയിച്ചു.

തുടര്‍ന്ന് വെള്ളിയാഴ്ച പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ഭരണഘടനയുടെ കീഴില്‍ സ്വതന്ത്ര മാധ്യമങ്ങള്‍ക്ക് നിക്ഷിപ്തമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെക്കുറിച്ചും അടിസ്ഥാനപരമായ ചോദ്യങ്ങളാണ് ഇപ്പോഴത്തെ ഹരജി ഉയര്‍ത്തുന്നതെന്ന് കാപ്പന്റെ ഹരജിയില്‍ പറയുന്നു.

അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കാപ്പന്‍ സുപ്രിംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സിദ്ദീഖ് കാപ്പന്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. പലവട്ടം മാറ്റിവച്ച ശേഷമാണ് വാദം പൂര്‍ത്തിയായത്. കുറ്റപത്രവും ഹാജരാക്കിയ രേഖകളും പരിശോധിച്ചപ്പോള്‍, ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം, കാപ്പന്റെ ഹാത്രസിലേക്ക് പോയ വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ആലമിന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 22 മാസമായി തടവിലാണ് സിദ്ദീഖ് കാപ്പന്‍.

ഹാഥ്‌റസ് ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലാണ് യു.പി പൊലിസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിക്ക് അടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ച്‌ 2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു അറസ്റ്റ്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച്‌ അറസ്റ്റ് ചെയ്ത ശേഷം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

പിന്നീട് കാപ്പനെതിരെ യു.എ.പി.എ ചുമത്തി. കാപ്പനും സഹയാത്രികരും വര്‍ഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാര്‍ദം തകര്‍ക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം എന്നീ വകുപ്പുകളും യു.പി പൊലിസ് കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular