Friday, May 17, 2024
HomeIndiaജയലളിതയുടെ മരണം; ശശികലയടക്കമുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് സ്റ്റാലിന്‍

ജയലളിതയുടെ മരണം; ശശികലയടക്കമുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് സ്റ്റാലിന്‍

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് വികെ ശശികല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടു.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വി കെ ശശികല, മുന്‍ ആരോഗ്യമന്ത്രി സി വിജയഭാസ്കര്‍, അന്നത്തെ ചീഫ് സെക്രട്ടറി രാമ മോഹന റാവു എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ അറുമുഖസ്വാമി കമ്മീഷന്‍റെ ശുപാര്‍ശയില്‍ നിയമോപദേശം തേടാന്‍ തമിഴ്നാട് മന്ത്രിസഭ തീരുമാനിച്ചു. ജയലളിതയുടെ ആശുപത്രിവാസത്തിലേക്കും തുടര്‍ന്നുള്ള മരണത്തിലേക്കും നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ അറുമുഖസ്വാമി കമ്മീഷന്‍ ശശികല, വിജയഭാസ്കര്‍, രാമ മോഹന റാവു, ജയലളിതയുടെ പേഴ്സണല്‍ ഫിസിഷ്യന്‍ ഡോ. ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.

കമ്മിഷന്‍റെ ശുപാര്‍ശയില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച്‌ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ സഹിതം നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ജയലളിതയുടെ ദീര്‍ഘകാല സഹായി ശശികല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്തതെന്ന് വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular