Saturday, May 4, 2024
HomeIndiaകോണ്‍ഗ്രസ് എന്നാല്‍ ഒരു കുടുംബയോഗം മാത്രം; ജെപി നദ്ദ

കോണ്‍ഗ്രസ് എന്നാല്‍ ഒരു കുടുംബയോഗം മാത്രം; ജെപി നദ്ദ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. പ്രാദേശികവും ദേശീയവുമായ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതില്‍ പരാജയപ്പെട്ടതിനാല്‍ കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ഥാനം നഷ്ടപ്പെടുകയാണെന്ന് നദ്ദ പറഞ്ഞു.

എന്തുകൊണ്ടാണ് രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് ചുരുങ്ങുന്നത്? എന്തുകൊണ്ടാണ് അത് ദുര്‍ബലമാകുന്നത്? പ്രാദേശികവും ദേശീയവുമായ അഭിലാഷങ്ങള്‍ തമ്മിലുള്ള സംയോജനത്തിന്റെ അഭാവം കാരണമാണ് ഇതെല്ലാം സംഭവിക്കുന്നത്, ജെ പി നദ്ദ പറഞ്ഞു.

40 വര്‍ഷത്തിലേറെയായി പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ കോണ്‍ഗ്രസ് വിടുന്നത് കുടുംബ പാര്‍ട്ടിയാണെന്ന് തിരിച്ചറിഞ്ഞതിനാലാണ്. ഗുലാം നബി ആസാദിന്‍റെ രാജിക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 40 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമുള്ളവര്‍ പാര്‍ട്ടി വിടുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular