Thursday, May 2, 2024
HomeAsiaവെള്ളപ്പൊക്കം: ഇന്ത്യയില്‍ നിന്ന് ഭക്ഷ്യോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുന്നു- പാക് ധനകാര്യമന്ത്രി

വെള്ളപ്പൊക്കം: ഇന്ത്യയില്‍ നിന്ന് ഭക്ഷ്യോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുന്നു- പാക് ധനകാര്യമന്ത്രി

സ്‍ലാമാബാദ്: പാകിസ്താനില്‍ രൂക്ഷമായ വെള്ളപ്പൊക്കം മൂലം കൃഷികള്‍ നശിച്ചതിനാല്‍ ഇന്ത്യയില്‍ നിന്ന് ഭക്ഷ്യോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുന്നതായി പാക് ധനകാര്യമന്ത്രി മിഫ്താഹ് ഇസ്മഈല്‍.

ഇസ്‍ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളപ്പൊക്കം മൂലം കൃഷി നശിച്ചതിനാല്‍ ജനങ്ങള്‍ പട്ടിണിയിലാണ്. അതൊഴിവാക്കാന്‍ പച്ചക്കറികളും ഭക്ഷ്യോത്പന്നങ്ങളും ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ​ചെയ്യാമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2019ല്‍ പാകിസ്താന്‍ ഇന്ത്യയില്‍ നിന്ന് ഉത്പന്നങ്ങള്‍ ഇറക്കുമതി ​ചെയ്യുന്നത് നിര്‍ത്തലാക്കിയതാണ്. ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം വെട്ടിക്കുറച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഇന്ത്യയുമായി വ്യാപാരം നടത്താന്‍ താത്പര്യപ്പെട്ട മന്ത്രിമാരെല്ലാം പടിയിറങ്ങേണ്ടി വന്നിട്ടുണ്ടെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാന്‍ ജനങ്ങള്‍ വീട്ടിലിരിക്കാന്‍ തയാറാണെങ്കില്‍ അത് ശരിയാണ്. സമ്ബദ് വ്യവസ്ഥയുടെ പുരോഗതിക്ക് വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ എനിക്കെതിരെ നടപടിയുണ്ടാകില്ലെന്ന് കരുതുന്നുവെന്നായിരുന്നു മന്ത്രി മിഫ്താഹ് ഇസ്മഈലിന്റെ മറുപടി.

വെള്ളപ്പൊക്കം മൂലം പച്ചക്കറികളുടെയും പഴങ്ങളുടെയും വിതരണം നിലച്ചുപോയി. ഇന്ത്യയില്‍ നിന്ന് പച്ചക്കറികള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ അത് ചെയ്യും – അ​ദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular