Saturday, May 18, 2024
HomeIndiaഇന്ത്യൻ അമേരിക്കൻ 60 ലക്ഷം രൂപ മുടക്കി ബച്ചന്റെ പ്രതിമ സ്ഥാപിച്ചു Published...

ഇന്ത്യൻ അമേരിക്കൻ 60 ലക്ഷം രൂപ മുടക്കി ബച്ചന്റെ പ്രതിമ സ്ഥാപിച്ചു Published on 30 August, 2022

അമിതാഭ് ബച്ചന്റെ പൂർണകായ പ്രതിമ ന്യൂ ജേഴ്സിയിലെ വീട്ടു മുറ്റത്തു  സ്ഥാപിക്കാൻ കടുത്ത ആരാധകനായ  ഇന്ത്യൻ അമേരിക്കൻ ഗോപി ഷെത് ചെലവഴിച്ചത് 60 ലക്ഷം രൂപ. രാജസ്ഥാനിൽ നിർമിച്ച ശിൽപം ശനിയാഴ്ച്ച എഡിസണിലെ വീട്ടിൽ വലിയ ആഘോഷത്തോടെ പ്രതിഷ്‌ഠി ച്ചു.

നിരവധി ബച്ചൻ ആരാധകർ പങ്കെടുത്തുവെന്നു ഷെത് ട്വീറ്റ് ചെയ്തു. സ്വന്തം കുടുംബം ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു.

ഗുജറാത്തിൽ നിന്നു 1990കളിൽ യു എസിൽ എത്തിയ ഇന്റർനെറ്റ് സെക്യൂരിറ്റി എൻജിനീയറായ ഷെത് ഇന്ത്യൻ വംശജർക്കു പ്രിയപ്പെട്ട നഗരം തന്നെ തിരഞ്ഞെടുത്തു താമസമാക്കി. ബച്ചൻ ദൈവത്തെ പോലെയാണെന്ന് അദ്ദേഹം പറയുന്നു.

“അദ്ദേഹത്തിന്റെ സിനിമാ ജീവിതം മാത്രമല്ല എന്നെ ആകർഷിച്ചത്. യഥാർത്ഥ ജീവിതത്തിലും അദ്ദേഹം ആരോടും ഇടപെടാനും സംസാരിക്കാനും മടിക്കാറില്ല.

“വളരെ ലാളിത്യമുള്ള മനുഷ്യൻ. ആരാധകരോട് നല്ല കരുതൽ. മറ്റു പല താരങ്ങളെയും പോലെയല്ല. അത് കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതിമ എന്റെ വീട്ടിനു മുന്നിൽ വയ്ക്കണമെന്നു ഞാൻ തീരുമാനിച്ചത്.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular