Saturday, May 18, 2024
HomeIndiaആഹാരം കഴിക്കുന്നത് സ്വന്തം കീശയില്‍ നിന്ന് പണമെടുത്ത്, സര്‍ക്കാരില്‍ നിന്ന് നയാപൈസ മോദി എടുക്കാറില്ലെന്ന് റിപ്പോര്‍ട്ട്

ആഹാരം കഴിക്കുന്നത് സ്വന്തം കീശയില്‍ നിന്ന് പണമെടുത്ത്, സര്‍ക്കാരില്‍ നിന്ന് നയാപൈസ മോദി എടുക്കാറില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹാരചെലവുകള്‍ക്കായി സ്വന്തം സമ്ബാദ്യത്തില്‍ നിന്നാണ് പണം എടുക്കുന്നതെന്ന് റിപ്പോര്‍ട്ട്.

അടുത്തിടെ പുറത്തുവന്ന വിവരാവകാശനിയമപ്രകാരമുള്ള റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സ്വന്തം ആഹാരചെലവുകള്‍ വഹിക്കുന്നത് മോദി തന്നെയാണെന്നും സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും ഇതിനായി പണം ഈടാക്കാറില്ലെന്നുമാണ് ആര്‍ടിഐ വ്യക്തമാക്കുന്നത്. ആര്‍ടിഐ വഴിയുള്ള ചോദ്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിക്കുകയായിരുന്നു. പി എം ഒ സെക്രട്ടറി ബിനോദ് ബിഹാരി സിംഗ് ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. പ്രധാനമന്ത്രിയുടെ വസതിയായ പി എം ആവാസ് സംരക്ഷിക്കുന്നത് കേന്ദ്ര പൊതുമരാമത്ത് വകുപ്പും വാഹനങ്ങളുടെ സംരക്ഷണചുമതലയുള്ളത് പ്രത്യേക സുരക്ഷാ സംഘത്തിനുമാണ്. (എസ് പി ജി). പ്രധാനമന്ത്രിയുടെ ശമ്ബളം സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചട്ടങ്ങള്‍ വ്യക്തമാക്കി കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല.

രണ്ട് ലക്ഷം രൂപയാണ് മോദിയുടെ ശമ്ബളമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലഭിക്കുന്ന ശമ്ബളത്തില്‍ ഭൂരിഭാഗവും ബാങ്കുകളില്‍ സേവിംഗ്‌സ് അക്കൗണ്ടുകളായും സ്ഥിര നിക്ഷേപങ്ങളായുമാണ് മോദി സൂക്ഷിക്കുന്നത്. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍, എല്‍ ടി ഇന്‍ഫ്രാസ്‌ച്രക്ചര്‍ ബോണ്ട് എന്നിവയിലാണ് അദ്ദേഹത്തിന് നിക്ഷേപമുള്ളത്. പ്രധാനമന്ത്രിയായതിന് ശേഷം മോദി ഇതുവരെയും സ്ഥലങ്ങളോ വാഹനങ്ങളോ വാങ്ങിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 3.07 കോടി രൂപയാണ് മോദിയുടെ സമ്ബാദ്യത്തിന്റെ മൂല്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular