Saturday, May 18, 2024
HomeIndiaതട്ടിക്കൊണ്ടുപോകല്‍ കേസ്: ബിഹാര്‍ നിയമന്ത്രിയെ കരിമ്ബുകൃഷി വകുപ്പിലേക്ക് മാറ്റി ബിഹാര്‍ സര്‍ക്കാര്‍

തട്ടിക്കൊണ്ടുപോകല്‍ കേസ്: ബിഹാര്‍ നിയമന്ത്രിയെ കരിമ്ബുകൃഷി വകുപ്പിലേക്ക് മാറ്റി ബിഹാര്‍ സര്‍ക്കാര്‍

പാട്ന: തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നിയമമന്ത്രി കാര്‍ത്തിക് കുമാറിന്‍റെ വകുപ്പ് മാറ്റി ബിഹാര്‍ സര്‍ക്കാര്‍.

ഷമീം അഹമ്മദാണ് പുതിയ നിയമമന്ത്രി. വെള്ളിയാഴ്ച രാത്രിയാണ് വകുപ്പ് മാറ്റത്തെ സംബന്ധിച്ച്‌ സര്‍ക്കാര്‍ അറിയിച്ചത്. കാര്‍ത്തിക് കുമാറിന് കരിമ്ബ് കൃഷി മന്ത്രിയായാണ് മാറ്റം.

ബിഹാറില്‍ നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ പുതിയമന്ത്രിസഭയില്‍ സഖ്യ ക‍ക്ഷിയായ ആര്‍.ജെ.ഡിയില്‍ നിന്നുള്ള കാര്‍ത്തിക് കുമാറിനെ നിയമ മന്ത്രിയായി നിയമിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ക്രിമിനല്‍ പശ്ചാത്തലം ചൂണ്ടിക്കാട്ടി ബി.ജെ.പി രംഗത്തെത്തി. ആളുകള്‍ക്കെതിരെ കേസുകള്‍ ഉണ്ടാക്കുകയും പിന്നീട് വിശ്വസ്തരാവുമ്ബോള്‍ അവരെ സംരക്ഷികുയുമാണ് നിതീഷ് കുമാര്‍ ചെയ്യുന്നതെന്ന് ബീഹാറിലെ ബി.ജെ.പി അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞു.

ആഗസ്റ്റ് പത്തിനാണ് ബി.ജെ.പിയെ ഭരണത്തില്‍നിന്ന് പുറന്തള്ളി ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവ ഉള്‍പ്പെട്ട മഹാസഖ്യം ബിഹാറില്‍ അധികാരത്തിലെത്തിയത്. നിതീഷ്-തേജസ്വി കൂട്ടുക്കെട്ട് ബിഹാറില്‍ ഇത് രണ്ടാം തവണയാണ് അധികാരത്തില്‍ വരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular