Sunday, May 19, 2024
HomeIndiaസാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് ഇന്ന് ജയില്‍ മോചിതയാകും

സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് ഇന്ന് ജയില്‍ മോചിതയാകും

ദില്ലി: സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് ഇന്ന് ജയില്‍ മോചിതയാകും. നിലവില്‍ ഗുജറാത്തിലെ ജയിലില്‍ കഴിയുന്ന ടീസ്തക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്നലെ വിശദമായി വാദം കേട്ട ശേഷമമാണ് ജാമ്യം നല്‍കിയത്. ചോദ്യം ചെയ്യലിനും തേളിവ് ശേഖരണത്തിനും പൊലീസിന് മതിയായ സമയം കിട്ടിയെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ടീസ്റ്റ സെതല്‍വാദിന്‍്റെ ജാമ്യാപേക്ഷയില്‍ പറയുന്ന കാര്യങ്ങളുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്നും ഇക്കാര്യം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

തുടരന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും ടീസ്തയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ​ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ഗുജറാത്ത് പൊലീസിനെയും ഹൈക്കോടതിയെയും വിമര്‍ശിച്ചിരുന്നു. രണ്ട് മാസമായി കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും സാകിയ ജാഫ്രിയുടെ കേസ് തള്ളി സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളല്ലാതെ എഫ് ഐ ആറില്‍ മറ്റൊന്നുമില്ലെന്നും കോടതി വിമര്‍ശിച്ചു. ഹൈക്കോടതി നോട്ടീസിന് മറുപടി നല്‍കാന്‍ ആറ് ആഴ്ചയെടുത്തു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ കൊലപാതകം പോലെ ഗുരുതരമല്ലെന്നും കോടതി പറഞ്ഞിരുന്നു. ജാമ്യം അനുവദിക്കുന്നതിന് തടസ്സമാകുന്ന കുറ്റങ്ങളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular