Saturday, May 18, 2024
HomeKeralaസാദിഖലി തങ്ങളും കുഞ്ഞാലികുട്ടിയും കോടിയേരിയെ സന്ദര്‍ശിച്ചു

സാദിഖലി തങ്ങളും കുഞ്ഞാലികുട്ടിയും കോടിയേരിയെ സന്ദര്‍ശിച്ചു

ചെന്നൈ: ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ദേശിയ രാഷ്ട്രിയകാര്യ ഉപദേശക സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചികില്‍സയില്‍ കഴിയുന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചു.

അപ്പോളോ ആശുപത്രിയില്‍ എത്തിയായിരുന്നു സന്ദര്‍ശനം.

ഇന്ന് രാവിലെ ആശുപത്രിയിലെത്തിയ മുസ്‌ലിം ലീഗ് നേതാക്കള്‍ കോടിയേരിയുമായും കുടുംബാംഗങ്ങളുമായി സംസാരിച്ചു. അര മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്.

ആരോഗ്യപ്രശ്നം കാരണം സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞാണ് പോളിറ്റ്​ ബ്യൂറോം അംഗം കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ധ ചികിത്സക്കായി ചെന്നൈയിലെത്തിയത്. തിങ്കളാഴ്ചയാണ് പ്രത്യേക എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലേക്ക്​ വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular