Monday, May 6, 2024
HomeIndiaമലിനീകരണ നിയന്ത്രണ ബോര്‍ഡ് ; പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിര്‍മ്മിതമായ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്താല്‍ പിഴ

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ; പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിര്‍മ്മിതമായ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്താല്‍ പിഴ

ന്യൂഡല്‍ഹി: മലിനീകരണം കുറഞ്ഞ അവസ്ഥയില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന നിര്‍ദേശവുമായി ഡല്‍ഹി മലിനീകരണ നിയന്ത്രണ ബോര്‍ഡ്.പരിസ്ഥിതി സൗഹൃദ ആഘോഷങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പദ്ധതി.

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കോവിഡ് വ്യാപന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഗണേശോത്സവത്തിന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്.ഗണേശ വിഗ്രഹങ്ങള്‍ നദിയില്‍ നിമജ്ജനം ചെയ്യുന്നത് സംബന്ധിച്ച്‌ ബോര്‍ഡിന്റെ മാനദണ്ഡങ്ങല്‍ പാലിക്കാനും നിര്‍ദേശമുണ്ട്.പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ യമുന നദിയില്‍ ഒഴുക്കിയാല്‍ 50,000 രൂപ പിഴയും ആറു വര്‍ഷത്തെ തടവും രണ്ടും ഒന്നിച്ച്‌ വിധിക്കുകയോ ചെയ്യുന്ന തരത്തിലുള്ള കുറ്റമാണെന്നും ഡിപിസിസി പറഞ്ഞു.

ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ പൊതു ജനങ്ങള്‍ക്കും വിഗ്രഹ നിര്‍മ്മാണ വിതരണക്കാര്‍ക്കും നല്‍കിയതായി ബോര്‍ഡ് അറിയിച്ചു. പ്രകൃതിദത്തമായ കളിമണ്ണും ചായങ്ങളും ലയിക്കുന്ന വസ്തുക്കളും ഉപയോഗിച്ചുള്ള ഗണേശ വിഗ്രഹങ്ങള്‍ പുഴയിലും നദിയിലും ഒഴുക്കാവുന്നതാണ്. ഓഗസ്റ്റ് 31-ന് ആരംഭിച്ച 10 ദിവസത്തെ ഗണേശ ചതുര്‍ത്ഥിയുടെ സമാപനദിനമായ സെപ്റ്റംബര്‍ 9-നാണ് പ്രധാന നിമജ്ജനം നടത്തുന്നത്.

ജനവാസ കേന്ദ്രങ്ങളില്‍ വിഗ്രഹങ്ങള്‍ സുരക്ഷിതമായി നിമജ്ജനം ചെയ്യുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ കൃത്രിമ കുളങ്ങള്‍ ഉണ്ടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മ്മിതമായ വിഗ്രഹങ്ങളുമായി നഗരത്തിലേക്ക് വാഹനങ്ങള്‍ എത്തുന്നത് പരിശോധിക്കാനും ഡല്‍ഹി പൊലീസിനെ ചുമതലപ്പെടുത്തി.

2015-ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ യമുനയില്‍ വിഗ്രഹ നിമജ്ജനം നിരോധിച്ചിരുന്നുവെങ്കിലും 2019-ലാണ് ഡല്‍ഹി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആദ്യമായി നിര്‍ദേശം നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular