Sunday, May 5, 2024
HomeIndiaഉത്തരാഖണ്ഡില്‍ ഇതരജാതിക്കാരിയെ വിവാഹം ചെയ്ത യുവാവിനെ ബന്ധുക്കള്‍ കൊലപ്പെടുത്തി; കൊലപാതകം കാറിലിട്ട് മര്‍ദ്ദിച്ച്‌

ഉത്തരാഖണ്ഡില്‍ ഇതരജാതിക്കാരിയെ വിവാഹം ചെയ്ത യുവാവിനെ ബന്ധുക്കള്‍ കൊലപ്പെടുത്തി; കൊലപാതകം കാറിലിട്ട് മര്‍ദ്ദിച്ച്‌

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ദുരഭിമാനകൊല. ദളിത് യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു. മേല്‍ജാതിക്കാരിയായ യുവതി ദളിതനെ വിവാഹം ചെയ്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഉത്തരാഖണ്ഡ് ഡിജിപി അറിയിച്ചു. ഭാര്യയുടെ അമ്മ രണ്ടാനച്ഛന്‍, സഹോദരന്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. യുവതിയുടെ വീട്ടുകാരില്‍നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും കൊല്ലപ്പെട്ട ജഗദീഷ് ചന്ദ്ര നേരത്തെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയി കാറിലിട്ട് മര്‍ദിച്ചാണ് കൊലപ്പെടുത്തിയത്. ഒരുമാസം മുന്‍പാണ് ജഗദീഷ് ചന്ദ്രയും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്.

പനുവധോഖാന്‍ നിവാസിയായ കെഷ്റാമിന്റെ മകന്‍ ജഗദീഷ് ചന്ദ്രയും ഭിക്കിയസൈന്‍ നിവാസിയായ ഗീതയും ഓഗസ്റ്റ് 21 ന് ഗൈരാദ് ക്ഷേത്രത്തില്‍ വിവാഹിതരായിരുന്നു. വിവാഹത്തിന് മുമ്ബ് യുവതിയും തന്റെ രണ്ടാനച്ഛന്‍ ജോഗ സിങ്ങിനും അര്‍ദ്ധസഹോദരന്‍ ഗോവിന്ദ് സിങ്ങിനുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ദളിതനെ വിവാഹം കഴിച്ചുവെന്ന് ആരോപിച്ച്‌ ഇരുവരും ചേര്‍ന്ന് ജഗദീഷിനെ കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ജഗദീഷ് ഉത്തരാഖണ്ഡ് പരിവര്‍ത്തന്‍ പാര്‍ട്ടിയുടെ (യുപിപി) നേതാവും രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള വ്യക്തിയുമാണെന്ന് ഇന്ത്യന്‍ എക്‌സപ്രെസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ച ജഗദീഷിന്റെ ഭാര്യവീട്ടുകാര്‍ ഇയാളെ ഭിക്കിയാസൈനില്‍ പിടികൂടി വാഹനത്തില്‍ കയറ്റി ബലമായി തട്ടിക്കൊണ്ടുപയെന്നാണ് പരാതി. തുടര്‍ന്ന് ജഗദീഷ് ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും വാഹനത്തില്‍ നിന്ന് രക്തത്തില്‍ കുളിച്ച ജഗദീഷിന്റെ മൃതദേഹം വൈകുന്നേരത്തോടെ കണ്ടെടുക്കുകയായിരുന്നു. ദലിതനെ വിവാഹം കഴിച്ചതുമുതല്‍ ജഗദീഷിനെതിരെ വലിയ ശത്രുതയായിരുന്നു ഗീതയുടെ കുടുംബം പുലര്‍ത്തിയിരുന്നത്.

കൊലപാതകത്തിന് കാരണക്കാരനായ ഭാര്യാമാതാവ് ഭാവനാദേവി ഉള്‍പ്പെടെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല, ചുറ്റിക പോലുള്ള ആയുധം ഉപയോഗിച്ച്‌ നടത്തിയ ആക്രമണത്തിലാണ് ജഗദീഷ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular