Sunday, May 19, 2024
HomeIndiaഅമിത്ഷായുടെ കണ്ണുകള്‍ തോറ്റ 144 സീറ്റുകളിലെ പ്രത്യേകതയില്‍, 2024ലെ തിരഞ്ഞെടുപ്പിലും ഭരണം പിടിക്കാന്‍ തന്ത്രമൊരുക്കി ബി...

അമിത്ഷായുടെ കണ്ണുകള്‍ തോറ്റ 144 സീറ്റുകളിലെ പ്രത്യേകതയില്‍, 2024ലെ തിരഞ്ഞെടുപ്പിലും ഭരണം പിടിക്കാന്‍ തന്ത്രമൊരുക്കി ബി ജെ പി

ന്യൂഡല്‍ഹി: പ്രതിപക്ഷത്ത് ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നിര്‍ണായക നീക്കങ്ങള്‍ക്കിടെ 2024 ലെ പൊതുതിരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ ബി.ജെ.

പി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാര്‍ അടക്കം ഉന്നതര്‍ യോഗം ചേര്‍ന്നു.

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തില്‍ നഷ്ടമായ 144 സീറ്റുകളില്‍ അടക്കം വിജയം ഉറപ്പിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്‍കി. ഇവ ഉറപ്പിച്ച്‌ അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം കൂട്ടാമെന്നാണ് കണക്കുകൂട്ടല്‍. തങ്ങള്‍ക്ക് ചുമതല ലഭിച്ച 3 – 4 മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച അനുഭവങ്ങള്‍ കേന്ദ്രമന്ത്രിമാര്‍ വിവരിച്ചു. കേന്ദ്രം ആവിഷ്‌കരിച്ച സാമൂഹിക പദ്ധതികളുടെ ഗുണഭോക്താക്കളുടെ പ്രതികരണം സരള്‍ എന്ന പോര്‍ട്ടലില്‍ ഫയല്‍ ചെയ്യാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വോട്ടര്‍മാരുടെ പ്രതികരണം വിലയിരുത്തി ഓരോ മണ്ഡലത്തിലും തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും. ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ അമിത് ഷാ മന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular