Monday, May 20, 2024
HomeIndiaവി.എച്ച്‌.പി ഭീഷണി: കുനാര്‍ കമ്രയുടെ ഷോ റദ്ദാക്കി

വി.എച്ച്‌.പി ഭീഷണി: കുനാര്‍ കമ്രയുടെ ഷോ റദ്ദാക്കി

ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണിയെ തുടര്‍ന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ഷോ റദ്ദാക്കി.

ഗുരുഗ്രാമില്‍ നടത്താനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. ഇതുസംബന്ധിച്ച്‌ ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് വി.എച്ച്‌.പി പരാതി നല്‍കിയിരുന്നു.

സെപ്റ്റംബര്‍ 17ാം തീയതിയാണ് ഗുരുഗ്രാമില്‍ കുനാലിന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. സെക്ടര്‍ 29ലെ സ്റ്റുഡിയോ സോ ബാറില്‍ 17, 18 തീയതികളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഷോയുടെ സമയവും ടിക്കറ്റിന്റെ വിവരങ്ങളും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

തുടര്‍ന്ന് വി.എച്ച്‌.പി ഇതിനെതിരെ പരാതി നല്‍കുകയായിരുന്നു. പരിപാടി റദ്ദാക്കിയില്ലെങ്കില്‍ പ്രതിഷേധിക്കുമെന്നായിരുന്നു വി.എച്ച്‌.പിയുടേയും ബജ്റംഗദള്ളിന്റേയും ഭീഷണി. തുടര്‍ന്ന് ബാറിന്റെ ജനറല്‍ മാനേജര്‍ ​സാഹില്‍ ദ്വാര പരിപാടി റദ്ദാക്കിയെന്ന് അറിയിച്ചു. ഒരാള്‍ വന്ന് പരിപാടി തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ പരിപാടി റദ്ദാക്കുകയാണെന്ന് സാഹില്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular