Friday, April 26, 2024
HomeIndiaപുടിനോടുള‌ള നിര്‍ണായക നിലപാടിന് പ്രശംസാ പ്രവാഹം; പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രിയെ വാഴ്‌ത്തി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍

പുടിനോടുള‌ള നിര്‍ണായക നിലപാടിന് പ്രശംസാ പ്രവാഹം; പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രിയെ വാഴ്‌ത്തി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍

ന്യൂഡല്‍ഹി: ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി നടന്ന കൂടിക്കാഴ്‌ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ പുകഴ്‌ത്തി അമേരിക്കന്‍ മുഖ്യധാരാ മാദ്ധ്യമങ്ങള്‍.

റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തിനെതിരായ നിലപാട് സ്വീകരിച്ച പ്രധാനമന്ത്രി ഇന്നത്തെ യുഗം യുദ്ധത്തിന്റെത‌ല്ലെന്നും ഇക്കാര്യം താന്‍ ഫോണില്‍ സംസാരിച്ചതാണെന്നുമാണ് പുടിനോട് പറഞ്ഞത്. യുക്രെയിന്‍ യുദ്ധത്തില്‍ മോദി പുടിനെ ശാസിച്ചു എന്നാണ് വാഷിംഗ്‌ടണ്‍ പോസ്‌റ്റ് റിപ്പോര്‍ട് ചെയ്‌തത്.

യുക്രെയിന്‍ ആക്രമണ വിഷയത്തില്‍ പുടിന്‍ എല്ലാത്തരത്തിലും സമ്മര്‍ദ്ദത്തിലാണെന്ന് വാഷിംഗ്‌ടണ്‍ പോസ്‌റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്കകളെക്കുറിച്ചും അറിയാമെന്ന് പ്രതികരിച്ച പുടിന്‍ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നും എന്നാല്‍ യുക്രെയിന്‍ ഇത് അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാകുന്നില്ലെന്നും പുടിന്‍ ആരോപിക്കുന്നു.

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്‌ ‘ഇപ്പോള്‍ യുദ്ധത്തിന്റെ യുഗമല്ലെന്ന് പുടിനോട് ഇന്ത്യന്‍ നേതാവ്’ എന്നാണ്. എന്നാല്‍ കൂടിക്കാഴ്‌ച സൗഹൃദപരമാണെന്നും ഇരുവരും പൂര്‍വകാല ചരിത്രത്തെ ചര്‍ച്ചയ്‌ക്കിടെ സൂചിപ്പിച്ചു എന്നും ന്യൂയോര്‍ക്ക് ടൈംസില്‍ പറയുന്നു. ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിംഗ്, പുടിനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മോദിയുമായി റഷ്യന്‍ പ്രസിഡന്റ് ചര്‍ച്ച നടത്തിയതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular