Saturday, May 18, 2024
HomeGulfസെപ നാലുമാസം പിന്നിട്ടു; ഇന്ത്യയില്‍നിന്ന് കയറ്റുമതിയില്‍ 14 ശതമാനം വര്‍ധന

സെപ നാലുമാസം പിന്നിട്ടു; ഇന്ത്യയില്‍നിന്ന് കയറ്റുമതിയില്‍ 14 ശതമാനം വര്‍ധന

ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഒപ്പുവെച്ച സമഗ്ര സാമ്ബത്തിക സഹകരണ കരാര്‍ (സെപ) നാലുമാസം പിന്നിടുമ്ബോള്‍ കയറ്റുമതിയില്‍ വന്‍ കുതിപ്പ്.

കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് എണ്ണയിതര കയറ്റുമതിയില്‍ 14.5 ശതമാനത്തിന്‍റെ വാര്‍ഷിക വര്‍ധനവാണുണ്ടായത്. ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവിലെ കണക്കാണ് പുറത്തുവിട്ടത്. മേയ് ഒന്നുമുതലാണ് സെപ യാഥാര്‍ഥ്യമായതെങ്കിലും ആദ്യത്തെ ഒരുമാസം പരീക്ഷണ കാലയളവ് ആയതിനാല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ 5.92 ശതകോടി ഡോളറിന്‍റെ കയറ്റുമതിയാണ് നടന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5.17 ശതകോടി ഡോളറായിരുന്നു കയറ്റുമതി. ഈ കാലയളവില്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ എണ്ണയിതര കയറ്റുമതി മൂന്നുശതമാനം ഉയര്‍ന്നിരുന്നു. ഇതിന്‍റെ മൂന്നിരട്ടിയാണ് യു.എ.ഇയിലേക്കുള്ള കയറ്റുമതി വളര്‍ച്ച. ഇന്ത്യയിലേക്ക് യു.എ.ഇയില്‍നിന്നുള്ള ഇറക്കുമതിയും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5.56 ശതകോടി ഡോളറായിരുന്നെങ്കില്‍ പുതിയ റിപ്പോര്‍ട്ടനുസരിച്ച്‌ 5.61 ശതകോടി ദിര്‍ഹമായി ഉയര്‍ന്നു.

അഞ്ചുവര്‍ഷത്തിനുള്ളില്‍ ശതകോടി ബില്യണ്‍ ഡോളര്‍ എണ്ണയിതര ഇടപാട് ലക്ഷ്യമിട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയും യു.എ.ഇയും കരാറില്‍ ഒപ്പുവെച്ചത്. ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കുന്നതടക്കം തീരുമാനങ്ങള്‍ ഈ കരാറിലുണ്ടായിരുന്നു. ഇരു രാജ്യങ്ങളിലെയും വ്യവസായ മേഖലക്ക് ഗുണം ചെയ്യുന്ന കരാര്‍ വഴി യു.എ.ഇയുടെ ജി.ഡി.പിയില്‍ 1.7 ശതമാനം വളര്‍ച്ചയുണ്ടാക്കുമെന്ന് കരുതുന്നു. ഇന്ത്യക്കുപുറമെ ഇസ്രായേല്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായും യു.എ.ഇ സെപ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. തുര്‍ക്കിയയുമായി വൈകാതെ ഒപ്പുവെക്കും.

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ ആകെ 44 ശതമാനം വര്‍ധനവുണ്ടായതായി കഴിഞ്ഞ ദിവസം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ടേഴ്സ് ഓര്‍ഗനൈസേഷന്‍സ് അറിയിച്ചിരുന്നു. മുന്‍വര്‍ഷം 2780 കോടി ഡോളറായിരുന്നെങ്കില്‍ 2021-22 സാമ്ബത്തിക വര്‍ഷം 4390 കോടിയായി ഉയര്‍ന്നു. ഇതില്‍ പകുതിയും യു.എ.ഇയിലേക്കായിരുന്നു. 2800 കോടി ഡോളറിന്‍റെ കയറ്റുമതിയാണ് യു.എ.ഇയിലേക്കുണ്ടായത്. മുന്‍ സാമ്ബത്തിക വര്‍ഷത്തില്‍ ഇത് 1670 ഡോളറായിരുന്നു. സൗദിയിലേക്ക് 49 ശതമാനം, ഖത്തര്‍ 43 ശതമാനം, ഒമാന്‍ 33 ശതമാനം, കുവൈത്ത് 17 ശതമാനം, ബഹ്റൈന്‍ 70 ശതമാനം എന്നിങ്ങയെനാണ് കയറ്റുമതി വര്‍ധന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular