Sunday, May 19, 2024
HomeCinemaവിക്രം വേദ നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും

വിക്രം വേദ നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും

വിക്രം വേദയുടെ ഹിന്ദി റീമേക്കിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. പുഷ്‌കറും ഗായത്രിയും ചേര്‍ന്ന് സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ വിക്രമായി സെയ്ഫ് അലി ഖാനും വേദയായി ഹൃത്വിക് റോഷനും അഭിനയിക്കുന്നു.

രാധിക ആപ്‌തേ, യോഗിത ബിഹാനി, രോഹിത് സരഫ് എന്നിവരും ഇവര്‍ക്കൊപ്പം അഭിനയിക്കുന്നു. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വിക്രം വേദയുടെ ചിത്രീകരണം ആരംഭിച്ചത്. അബുദാബി, ലഖ്‌നൗ, മുംബൈ എന്നിവിടങ്ങളിലെ ഷെഡ്യൂളിന് ശേഷം ചിത്രത്തിന്റെ പ്രധാന ഛായാഗ്രഹണം പൂര്‍ത്തിയായി. വിജയ് സേതുപതിയും മാധവനും അഭിനയിച്ച തമിഴ് ചിത്രം വിക്രം വേദ വലിയ വിജയം ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular