Sunday, May 19, 2024
HomeIndiaനിരോധനത്തിന് പിന്നാലെ പോപുലര്‍ ഫ്രണ്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും നടപടി; സംഘടനയുടേയുടെയും നേതാക്കളുടെയും ട്വിറ്റര്‍ അകൗണ്ടുകള്‍ മരവിപ്പിച്ചു

നിരോധനത്തിന് പിന്നാലെ പോപുലര്‍ ഫ്രണ്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും നടപടി; സംഘടനയുടേയുടെയും നേതാക്കളുടെയും ട്വിറ്റര്‍ അകൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡെല്‍ഹി: സര്‍കാര്‍ നിരോധിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യയുടെയും നിരവധി നേതാക്കളുടെയും അകൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു.
സംഘടനയുടെ ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പേജുകളും ഇപ്പോള്‍ ലഭ്യമല്ല. @PFIofficial എന്ന സംഘടനയുടെ അകൗണ്ടിന് ഏകദേശം 81,000 ഫോളോവേഴ്സ് ഉണ്ടായിരുന്നു.

50,000-ത്തില്‍ താഴെ ഫോളോവേഴ്‌സുള്ള സംഘടനയുടെ ചെയര്‍പേഴ്സണായിരുന്ന ഒഎംഎ സലാമിന്റെയും (@AnisPFI) 85,000 ഫോളോവേഴ്സിന്റെ ജനറല്‍ സെക്രടറി അനീസ് അഹ്മദിന്റെയും (@AnisPFI) അകൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. നിരോധനത്തിന് തൊട്ടുമുമ്ബ്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്തുടനീളം നടത്തിയ റെയ്ഡുകളില്‍ അറസ്റ്റിലായ 200-ലധികം പിഎഫ്‌ഐ നേതാക്കളില്‍ ഇരുവരും ഉള്‍പെടുന്നു.

ഭീകര ബന്ധങ്ങള്‍ ആരോപിച്ച്‌ സംഘടനയ്ക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും അഞ്ച് വര്‍ഷത്തെ വിലക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പിഎഫ്‌ഐ ട്വിറ്റര്‍ അകൗണ്ട് മരവിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular