Sunday, May 19, 2024
HomeIndiaയുവതിയെ വെടിവെച്ച്‌ കൊന്ന ശേഷം യുവാവ് സി.ഐ.എസ്.എഫ് വാഹനത്തിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു

യുവതിയെ വെടിവെച്ച്‌ കൊന്ന ശേഷം യുവാവ് സി.ഐ.എസ്.എഫ് വാഹനത്തിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു

മുംബൈ: യുവതിയെ വെടിവെച്ച്‌ കൊന്ന ശേഷം യുവാവ് സി.ഐ.എസ്.എഫ് (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്) വാഹനത്തിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ പാല്‍ഘര്‍ ജില്ലയിലെ ബോയ്‌സര്‍ ടൗണിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ‘നേഹ എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്ന് ഇയാള്‍ യുവതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് നിലത്തു വീണ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

തുടര്‍ന്ന്, ഇയാള്‍ സി.ഐ.എസ്.എഫ് വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിലെ കാരണവും പ്രതിയും ഇരയും തമ്മിലുള്ള ബന്ധവും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ ഐ.പി.സിയിലെ വിവിധ വകുപ്പുകളോടൊപ്പം ആയുധ നിയമപ്രകാരവും പൊലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular