ന്യൂഡല്‍ഹി: രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഡല്‍ഹിയില്‍ നടക്കുന്ന മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.
പ്രഗതി മൈതാനിയില്‍ രാവിലെ പത്തിനാണ് പരിപാടി. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 13 നഗരങ്ങളില്‍ മാത്രമാണ് സേവനം ലഭ്യമാകുക. അടുത്ത രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് രാജ്യം മുഴുവന്‍ 5ജി ലഭ്യമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം.