Saturday, May 4, 2024
HomeIndiaകോണ്‍ഗ്രസ് അധ്യക്ഷന്‍: മത്സരിക്കില്ലെന്ന ഗെഹ്ലോട്ടിന്റെ തീരുമാനം അഭിനന്ദനാര്‍ഹം -രാജസ്ഥാന്‍ മന്ത്രി

കോണ്‍ഗ്രസ് അധ്യക്ഷന്‍: മത്സരിക്കില്ലെന്ന ഗെഹ്ലോട്ടിന്റെ തീരുമാനം അഭിനന്ദനാര്‍ഹം -രാജസ്ഥാന്‍ മന്ത്രി

യ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ തീരുമാനത്തെ അഭിനന്ദിച്ച്‌ സംസ്ഥാന മന്ത്രി മഹേഷ് ജോഷി.

പാര്‍ട്ടി ഹൈക്കമാന്റിന്റെ ഉത്തരവുകള്‍ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലന്ന് ഗെഹ്ലോട്ട് എടുത്ത തീരുമാനം വേണ്ടത്ര അഭിനന്ദിക്കപ്പെട്ടിട്ടില്ല. പാര്‍ട്ടി ഹൈക്കമാന്റിന്റെ ഉത്തരവുകള്‍ അദ്ദേഹം ഒരിക്കലും അനുസരിക്കാതിരുന്നിട്ടില്ല. പാര്‍ട്ടി ഔദ്യോഗികമായി നോട്ടീസ് അയച്ചാല്‍, ഞങ്ങള്‍ മറുപടി നല്‍കുമെന്നും ജോഷി പറഞ്ഞു.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം .

സെപ്തംബര്‍ 25-വിമത നീക്കത്തെക്കുറിച്ചും ജോഷി പറഞ്ഞു. ഈ സംഭവത്തില്‍ ഗെഹ്‌ലോട്ടിന് വളരെ സങ്കടമുണ്ടായിരുന്നു, രാത്രിയില്‍ ശരിയായി ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. ഇത് സോണിയ ഗാന്ധിയെ വേദനിപ്പിക്കുമോ എന്ന് അദ്ദേഹം വേവലാതിപ്പെട്ടു. മുഖ്യമന്ത്രിയെ ഞങ്ങള്‍ തീരുമാനിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. -ഗെഹ്‌ലോട്ട് സോണിയ ഗാന്ധിയുമായി ദേശീയ തലസ്ഥാനത്തെ 10 ജന്‍പഥിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രി മഹേഷ് ജോഷിയുടെ പരാമര്‍ശം.

‘കൊച്ചിയില്‍ വെച്ച്‌ രാഹുല്‍ ഗാന്ധിയെ കണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് അഭ്യര്‍ഥിച്ചു. അദ്ദേഹം അംഗീകരിച്ചില്ല. അതിനാല്‍ താന്‍ മത്സരിക്കാമെന്ന് പറഞ്ഞു. എന്നാല്‍ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി വന്നതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചുവെന്നായിരുന്നു ഗെഹലോട്ട് പറഞ്ഞത്. സംസ്ഥാനത്തുണ്ടായ പ്രതിസന്ധിക്ക് ഗെഹ്ലോട്ട് മാപ്പ് പറഞ്ഞിരുന്നു.

‘ഒറ്റവരി പ്രമേയം ഞങ്ങളുടെ പാരമ്ബര്യമാണ്. നിര്‍ഭാഗ്യവശാല്‍, പ്രമേയം പാസാക്കാത്ത സാഹചര്യം ഉടലെടുത്തു. പ്രമേയം പാസാക്കുക എന്നത് എന്റെ ധാര്‍മിക ഉത്തരവാദിത്തമാണ് എന്നാല്‍ മുഖ്യമന്ത്രിയായിരുന്നിട്ടും എനിക്ക് അത് പാസാക്കാന്‍ കഴിഞ്ഞില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular