Monday, May 13, 2024
HomeIndiaപരിവാഹന്‍ ആപ്പ് രണ്ടാഴ്ച്ചയായി പണിമുടക്കുന്നു; വാഹന രജിസ്ട്രേഷന്‍ ഉള്‍പ്പെടെ മുടങ്ങുന്നു

പരിവാഹന്‍ ആപ്പ് രണ്ടാഴ്ച്ചയായി പണിമുടക്കുന്നു; വാഹന രജിസ്ട്രേഷന്‍ ഉള്‍പ്പെടെ മുടങ്ങുന്നു

കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ വെബ്സൈറ്റ് തകരാറിലായിട്ട് രണ്ടാഴ്ചയായി. പ്രവൃത്തിസമയങ്ങളില്‍ വെബ്സൈറ്റ് പൂര്‍ണമായും സ്തംഭിക്കും.

എന്നാല്‍ രാത്രിയില്‍ പ്രവര്‍ത്തനം നടക്കുന്നുമുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ആര്‍ടിഒയില്‍ എത്തുന്നവര്‍ക്ക് ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം തിരികെ പോകേണ്ട അവസ്ഥയാണ്. ഏകീകൃത വെബ്സൈറ്റായതിനാല്‍ വാഹന രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ രാജ്യത്തുടനീളം പ്രതിസന്ധിയിലാണ്.

പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ വെബ്സൈറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ പോലും, ഇടയ്ക്ക് അത് വീണ്ടും മന്ദഗതിയിലാകും. അതിനുശേഷം സൈറ്റിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. എല്ലാ സേവനങ്ങളും പരിവാഹന്‍ സൈറ്റിലേക്ക് മാറ്റിയതിന് ശേഷം മിക്ക ദിവസങ്ങളിലും ഈ പ്രശ്നമുണ്ട്. എന്നാല്‍ കേന്ദ്രത്തിന്‍റെ നേതൃത്വത്തിലായതിനാല്‍ എന്ത് ചെയ്യണമെന്നോ എവിടെ പരാതി നല്‍കണമെന്നോ പോലും ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. പരാതിപ്പെട്ടാലും പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

സംസ്ഥാനത്ത് പരിവാഹന്‍ സൈറ്റ് വഴി പ്രതിദിനം ലക്ഷക്കണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്. നിലവില്‍ എല്ലാ സര്‍വീസുകളും താറുമാറായിരിക്കുകയാണ്. വെബ് സൈറ്റില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹന രജിസ്ട്രേഷന്‍ മുതല്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പരിവാഹന്‍ വെബ്സൈറ്റ് വഴിയാണ് ചെയ്യുന്നത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പേയ്മെന്‍റും ഇതില്‍ ഉള്‍പ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular