Saturday, May 18, 2024
HomeUSAഉത്തര കൊറിയക്ക് മറുപടി നല്‍കി യു.എസും ദക്ഷിണ കൊറിയയും; ജപ്പാന്‍ കടലില്‍ വിക്ഷേപിച്ചത് നാല് മിസ്സൈലുകള്‍

ഉത്തര കൊറിയക്ക് മറുപടി നല്‍കി യു.എസും ദക്ഷിണ കൊറിയയും; ജപ്പാന്‍ കടലില്‍ വിക്ഷേപിച്ചത് നാല് മിസ്സൈലുകള്‍

സോള്‍: ഉത്തര കൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന് മറുപടിയായി ജപ്പാന്‍ കടലില്‍ നാല് ഭൂതല മിസ്സൈലുകള്‍ തൊടുത്ത് ദക്ഷിണ കൊറിയയും യു.എസും.

ജപ്പാന്‍ കടല്‍ എന്നറിയപ്പെടുന്ന കിഴക്കന്‍ കടലിലേക്ക് നാല് ഭൂതല മിസ്സൈലുകള്‍ തൊടുത്തു വിട്ടതായി കൊറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അടുത്തിടെ ഉത്തര കൊറിയ ജപ്പാന്‍ കടലിനു മുകളില്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന് മറുപടിയായാണ് ഈ വിക്ഷേപണമെന്ന് ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഉത്തര കൊറിയ ജപ്പാന്‍ കടലിനു മുകളില്‍ മിസൈല്‍ വിക്ഷേപണം നടത്തുന്നത്.

അമേരിക്കയും ദക്ഷിണ കൊറിയയും രണ്ട് ആര്‍മി ടാക്‌റ്റിക്കല്‍ മിസൈല്‍ സിസ്റ്റം (എ.ടി.എ.സി.എം.എസ്) മിസൈലുകള്‍ വീതമാണ് തൊടുത്തുവിട്ടതെന്ന് കൊറിയന്‍ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ഉത്തര കൊറിയയുടെ നീക്കത്തിനെതിരെ ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ്

യൂന്‍ സുക് യോള്‍ ശക്തമായ രീതിയില്‍ പ്രതികരിച്ചിരുന്നു. ചൊവ്വാഴ്ച യു.എസും ദക്ഷിണ കൊറിയയും മഞ്ഞക്കടലില്‍ ബോംബ് അഭ്യാസവും നടത്തിയിരുന്നു.

യു.എന്‍ മേധാവി അന്റോണിയോ ഗുട്ടെറസും യു.എസ് പ്രസിഡന്റ് ജോ ബൈഡനും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഉത്തരകൊറിയയുടെ പുതിയ പരീക്ഷണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular