Saturday, May 18, 2024
HomeCinemaവിവാഹമോചനം വേണ്ട, ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു?

വിവാഹമോചനം വേണ്ട, ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു?

ടന്‍ ധനുഷും സംവിധായികയും, രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്തും വിവാഹമോചനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

കുറച്ച്‌ മാസങ്ങള്‍ക്ക് മുന്‍പാണ് പതിനെട്ടുവര്‍ഷം നീണ്ട ദാമ്ബത്യജീവിതത്തിനു ശേഷം വേര്‍പിരിയാന്‍ തയ്യാറെടുക്കുന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്. എന്നാല്‍ അനുരഞ്ജന ശ്രമങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും വിഷയത്തില്‍ ഇടപെട്ടിരുന്നു.

അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച്‌ കുടുംബാംഗങ്ങളുടെ ആശിര്‍വാദത്തോടെ ഇരുവരും മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഇേേപ്പാള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2020-വരെ ഇവരുടെ ദാമ്ബത്യബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായിരുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. ധനുഷ് ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണത്രെ ഇവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ തുടങ്ങിയത്.

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ധനുഷും ഐശ്വര്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസം മാറ്റാന്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം ശ്രമം നടത്തിയിരുന്നു. 2004-ലാണ് ഇരുവരും വിവാഹിതരായത്. യാത്ര, ലിംഗ എന്നീ രണ്ടു കുട്ടികളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular