Saturday, May 18, 2024
HomeUSAജയശങ്കര്‍ ന്യൂസിലാന്റില്‍; ഇരുരാജ്യങ്ങളും വിവിധ മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ധാരണ

ജയശങ്കര്‍ ന്യൂസിലാന്റില്‍; ഇരുരാജ്യങ്ങളും വിവിധ മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ധാരണ

ക്ലാന്റ്: ഇന്ത്യ-ന്യൂസിലാന്റ് വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായിട്ടാണ് എസ്.ജയശങ്കറിന്റെ സന്ദര്‍ശനം.

ന്യൂസിലാന്റിന്റെ വിദേശകാര്യമന്ത്രി നനായിയ മഹൂതയുമായിട്ടാണ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഏറെ ഫലപ്രദവും ഊഷ്മളവുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആദ്യമാ യാണ് വിദേശകാര്യമന്ത്രി എന്ന നിലയില്‍ എസ്.ജയശങ്കര്‍ ന്യൂസിലാന്റി ലെത്തുന്നത്. ഇന്ത്യന്‍ വംശജയും ന്യൂസിലാന്റിലെ സാമൂഹ്യക്ഷേമ മന്ത്രിയുമായ പ്രിയങ്ക രാധാകൃഷ്ണ നുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.

അന്താരാഷ്‌ട്ര തലത്തിലെ പ്രതിസന്ധി പരിഹാരത്തിന് ഇരുരാജ്യങ്ങളും സംയുക്തമായി സഹകരിക്കാന്‍ തീരുമാനിച്ചതായി ജയശങ്കര്‍ അറിയിച്ചു. റഷ്യ യുക്രെയ്‌നെ ആക്രമിക്കുന്ന പശ്ചാത്തലത്തിലെ ആഗോള പ്രതിസന്ധികളും ഇരുമന്ത്രിമാരും പങ്കുവെച്ചു. യൂറോപ്പിലു ണ്ടായിരിക്കുന്ന വാണിജ്യ-പ്രതിരോധ പ്രതിസന്ധി മന്ത്രിമാര്‍ വിലയിരുത്തി. ലോക സമാധാന പരിശ്രമങ്ങളിലും ഇരുരാജ്യങ്ങളും സഹകരിക്കേണ്ട മേഖലകളും ചര്‍ച്ചയായി. ഇന്തോ-പസഫിക് മേഖലയിലെ സംഘര്‍ഷാന്തരീക്ഷവും ചര്‍ച്ചയായെന്നാണ് വിവരം.

കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍, വിസ പ്രശ്‌നം കാരണം തൊഴില്‍നഷ്ടപ്പെട്ടവര്‍ എന്നിവരുടെ വിവരങ്ങള്‍ ഇരുരാജ്യങ്ങളും കൈമാറി. ഇന്ത്യന്‍ പൗരന്മാര്‍ തിരികെ ന്യൂസിലാന്റില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ഇരു വിദേശകാര്യമന്ത്രിമാരും ചര്‍ച്ച ചെയ്തതായും വിദേശകാര്യവകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular