Saturday, May 18, 2024
HomeIndiaഇന്ത്യന്‍ നാവികസേന കപ്പലുകള്‍ സന്ദര്‍ശിച്ചത് നിരവധി പേര്‍

ഇന്ത്യന്‍ നാവികസേന കപ്പലുകള്‍ സന്ദര്‍ശിച്ചത് നിരവധി പേര്‍

കാണാന്‍ ഇന്നുകൂടി

അവസരം

കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ഇന്ത്യന്‍ നാവികസേന കപ്പലുകള്‍ സന്ദര്‍ശിച്ചത് നിരവധി പേര്‍.

ഇന്ത്യക്കാര്‍ക്ക് കപ്പല്‍ സന്ദര്‍ശിക്കാന്‍ വ്യാഴാഴ്ചയും അവസരം ഉണ്ടാകും. ഐ.എന്‍.എസ്- ടി.ഐ.ആര്‍, ഐ.എന്‍.എസ്-സുജാത, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ സാരഥി എന്നിവയാണ് നാലുദിവസ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച ഷുവൈഖ് തുറമുഖത്ത് എത്തിയത്. കുവൈത്ത് നാവികസേന, അതിര്‍ത്തി സേന, ഇന്ത്യന്‍ എംബസി എന്നിവര്‍ ചേര്‍ന്ന് കപ്പലിനെ സ്വീകരിച്ചു. ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളും ചടങ്ങിനെത്തി.

കപ്പലുകള്‍ സന്ദര്‍ശിക്കാന്‍ നിരവധി പേരാണ് ഇതിനകം എത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നുമുതല്‍ രണ്ടുവരെ, രണ്ടുമുതല്‍ മൂന്നുവരെ, മൂന്നുമുതല്‍ നാലുവരെ, നാലു മുതല്‍ അഞ്ചുവരെ എന്നിങ്ങനെയാണ് സന്ദര്‍ശിക്കാവുന്ന സമയം.

സന്ദര്‍ശകര്‍ https://forms.gle/c9kmxtevQSunEghx8 എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം. സന്ദര്‍ശനത്തിന് സിവില്‍ ഐ.ഡി നിര്‍ബന്ധമാണ്. സന്ദര്‍ശനത്തിന് അനുമതി ലഭിച്ചവര്‍ അതിന്റെ പകര്‍പ്പും കരുതണം. 2022 ജൂലൈയില്‍ ഇന്ത്യന്‍ നാവിക കപ്പലായ ഐ.എന്‍.എസ് -ടി.ഇ.ജി കുവൈത്ത് സന്ദര്‍ശിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular