Friday, May 17, 2024
HomeIndiaഅഴിമതി: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മാണിക് ഭട്ടാചാര്യ അറസ്റ്റില്‍

അഴിമതി: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മാണിക് ഭട്ടാചാര്യ അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മാണിക് ഭട്ടാചാര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. ഭട്ടാചാര്യയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

ബംഗാളിലെ പാലഷിപാറ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഭട്ടാചാര്യ. കൊല്‍ക്കത്തിയിലെ ഭട്ടാചാര്യയുടെ വസതിയില്‍ നിന്ന് അധ്യാപന കുംഭകോണവുമായി ബന്ധപ്പെട്ട് സുപ്രധാനമായ പലരേഖകളും കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതിക്കേസില്‍ ബംഗാള്‍ മുന്‍ മന്ത്രിയും തൃണമൂലിന്റെ പ്രധാന നേതാവുമായിരുന്ന പാര്‍ത്ഥ ചാറ്റര്‍ജിയും അദ്ദേഹത്തിന്റെ അടുത്ത സഹായി അര്‍പിത മുഖര്‍ജിയും അറസ്റ്റിലായി മാസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു തൃണമൂല്‍ നേതാവിന്റെ അറസ്റ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular