Sunday, May 19, 2024
HomeKeralaമഴ നനയാതിരിക്കാന്‍ അയല്‍ വീട്ടില്‍ കയറി നിന്ന 13കാരനെ പീഡിപ്പിച്ചു; 46കാരന് ഏഴുവര്‍ഷം കഠിനതടവും പിഴയും

മഴ നനയാതിരിക്കാന്‍ അയല്‍ വീട്ടില്‍ കയറി നിന്ന 13കാരനെ പീഡിപ്പിച്ചു; 46കാരന് ഏഴുവര്‍ഷം കഠിനതടവും പിഴയും

ലപ്പുഴ: അയല്‍വീട്ടിലെ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴ് വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും.

പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം. നെടുമുടി പഞ്ചായത്തിലെ വൈശ്യം ഭാഗം പ്രക്കാട്ട് പറമ്ബില്‍ സോണിച്ചനെ (46) ആണ് കോടതി ശിക്ഷിച്ചത്. സൈക്കിളില്‍ പോകുമ്ബോള്‍ മഴ പെയ്തതിനെ തുടര്‍ന്ന് സോണിച്ചന്റെ വീട്ടില്‍ കയറിനിന്ന 13 വയസ്സുകാരനെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

നെടുമുടി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആലപ്പുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആഷ്.കെ.ബാല്‍ ആണ് ശിക്ഷ വിധിച്ചത്. പിഴത്തുകയില്‍ 25,000 രൂപ കുട്ടിക്ക് നല്‍കാനും നിര്‍ദ്ദേശമുണ്ട്. യുക്തമായ നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular